സംസ്ഥാനത്ത് ഇന്ന് അരലക്ഷത്തിലേറെ കോവിഡ് രോഗികളെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആശങ്ക ആവശ്യമില്ലെന്നും ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വെന്റിലേറ്റര്‍, ഐസിയു കിടക്കകള്‍ എല്ലാം ആവശ്യത്തിനുണ്ട്. ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകള്‍ ഏകോപിപ്പിച്ച് 18 വയസില്‍ താഴെയുള്ളവരുടെ വാക്സിനേഷന്‍ പൂര്‍ത്തിയാക്കും. നിലവില്‍ 20 മുതല്‍ 30 വയസുവരെയുള്ളവരിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ. ഇത് മുന്‍നിര്‍ത്തി എല്ലാ മെഡിക്കല്‍ കോളജുകളിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ പ്രതിരോധ സംവിധാനം ഉറപ്പാക്കും. കൂടാതെ 4917 ആരോഗ്യപ്രവര്‍ത്തകരെ അടിയന്തരമായി നിയമിക്കും. വ്യക്തിതാല്‍പര്യമനുസരിച്ച് പരിശോധന നടത്താം. ഗുരുതര രോഗം ഉള്ളവര്‍ ഉറപ്പായും പരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു.
English Summary: More than half a lakh covid patients in the state today: Health Minister
You may like this video also