രാജ്യത്ത് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ കാണാതാകുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായെന്ന് റിപ്പോര്‍ട്ട്. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ (എന്‍സിആര്‍ബി)യുടെ കണക്കുകള്‍ പ്രകാരം 2020ല്‍ കാണാതായ കുട്ടികളുടെ എണ്ണം 59,262 ആണ്. മുന്‍ വര്‍ഷങ്ങളില്‍ കാണാതായ കുട്ടികളില്‍ 48,972 പേരെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ കാണാതായ കുട്ടികളുടെ എണ്ണം 1,08,234 ലക്ഷമായി ഉയര്‍ന്നുവെന്നും കണക്കുകളില്‍ പറയുന്നു.
ദേശീയ ലോക്ഡൗണ്‍ നിലനിന്നിരുന്ന മാര്‍ച്ച്-ജൂണ്‍ കാലയളവില്‍ മാത്രമായാണ് 59,262 കുട്ടികളെ കാണാതായത്. ഇതില്‍ 13,566 ആണ്‍കുട്ടികളും 45,687 പെണ്‍കുട്ടികളും ഒമ്പത് ട്രാന്‍സ്ജെന്‍ഡര്‍ കുട്ടികളും ഉള്‍പ്പെടുന്നു. 2018 വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2019ല്‍ കാണാതാകുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ 70 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. 2020ല്‍ 77 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയതെന്നും കണക്കുകളില്‍ വ്യക്തമാക്കുന്നു.
കണ്ടെത്താന്‍ കഴിയാത്ത കുട്ടികളുടെ എണ്ണം 2018ല്‍ 42 ശതമാനം ആയിരുന്നെങ്കില്‍ അടുത്ത വര്‍ഷമിത് 39 ശതമാനമായി ചുരുങ്ങി. എന്നാല്‍ 2020ല്‍ 45 ശതമാനമായി വര്‍ധിച്ചു. 2008–2020 കാലയളവില്‍ കാണാതായ കുട്ടികളുടെ എണ്ണത്തില്‍ 13 മടങ്ങ് വര്‍ധനവ് രേഖപ്പെടുത്തിയതായും എന്‍സിആര്‍ബി പറയുന്നു. 2008ല്‍ കാണാതായ കുട്ടികളുടെ എണ്ണം 7,650 ആയിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 12,000 കുട്ടികളെ കൈലാഷ് സത്യാര്‍ത്ഥി ഫൗണ്ടേഷന്റെ സഹോദര സംഘടനയായ ബച്ച്പന്‍ ബച്ചാവേ ആന്ദോളന്‍ (ബിബിഎ) രക്ഷപ്പെടുത്തിയതായി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ധനഞ്ജയ് ടിംഗല്‍ പറഞ്ഞു. കോവിഡ് മഹാമാരിക്കിടെ രാജ്യത്ത് കുട്ടികളെ കടത്തുന്നത് പലമടങ്ങ് വര്‍ധിച്ചതായാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2021ല്‍ മധ്യപ്രദേശില്‍ പ്രതിദിനം കാണാതാകുന്ന ശരാശരി കുട്ടികളുടെ എണ്ണം 29 ആയിരുന്നു. രാജസ്ഥാനിലിത് 14 ആണെന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളെ അടിസ്ഥാനമാക്കി എന്‍ജിഒ ആയ ചൈല്‍ഡ് റൈറ്റ് ആന്റ് യു (സിആര്‍വൈ) തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മാതാപിതാക്കളുടെ സമ്മതപ്രകാരവും കുട്ടികളെ കടത്തിക്കൊണ്ടുപോകല്‍ നടത്തുന്നുണ്ടെന്നും ചില കുട്ടികള്‍ സ്വമേധയാ കുട്ടികളെ അവരുടെ മാതാപിതാക്കളുടെ സമ്മതത്തോടെ കടത്തുന്നുണ്ടെന്നും ടിംഗൽ പറഞ്ഞു.
English Summary:More than one lakh children are missing in the country
You may also like this video