Site icon Janayugom Online

ഡല്‍ഹിയില്‍ ദിവസേന രണ്ടിലധികം പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരയാകുന്നുവെന്ന് റിപ്പോര്‍ട്ട്

സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലാത്ത നഗരം ഡല്‍ഹിയെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ പുതിയ റിപ്പോര്‍ട്ട്. 2021ല്‍ സ്ത്രീകള്‍ക്കെതിരെ 13,892 കുറ്റകൃത്യങ്ങളാണ് രാജ്യ തലസ്ഥാനത്ത് രേഖപ്പെടുത്തിയത്. 2020 നെ അപേക്ഷിച്ച് 40 ശതമാനത്തിന്റെ വര്‍ധനയാണ് സ്ത്രീകള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങളില്‍ ഉണ്ടായിരിക്കുന്നത്. 19 മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്ത മുഴുവന്‍ കേസുകളുടെ എണ്ണം 43,414 ആണ്. ഇതിന്റെ 32.20 ശതമാനവും ഡല്‍ഹിലാണ് റിപ്പോര്‍ട്ട് ചെയ്തതെന്നാണ് കണക്കുകള്‍.

5,543 കേസുകളുമായി മുംബൈ രണ്ടാമതും, 3,127 കേസുകളുമായി ബംഗളൂരു മൂന്നാമതുമാണുള്ളത്. മൊത്തം കുറ്റകൃത്യങ്ങളില്‍ യഥാക്രമം 12.76 ശതമാനവും 7.2 ശതമാനവും മുംബൈയിലും ബെംഗളൂരുവിലുമാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്കുകള്‍ പറയുന്നു. ഡല്‍ഹിയില്‍ പ്രതിദിനം രണ്ടിലധികം പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരയാകുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Eng­lish sum­ma­ry; more than two girls are raped every day in Delhi

You may also like this video;

Exit mobile version