Site iconSite icon Janayugom Online

സംസ്ഥാനത്ത് ഇന്ന് കൂടുതൽ ട്രെയിനുകൾ മുടങ്ങും

പാളങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സം­സ്ഥാനത്ത് ഇന്ന് തീവണ്ടി ഗതാഗതത്തിന് നിയന്ത്രണം. ഇന്ന് കൂടുതൽ ട്രെയിനുകൾ മുടങ്ങും. ആ­ലുവ- അങ്കമാലി പാതയിലെ പാ­ലം മാറ്റത്തിനു പുറമെ മാവേലിക്കര- ചെങ്ങന്നൂർ പാതയിലും അറ്റകുറ്റപ്പണി നടത്താൻ റെയിൽവേ തീരുമാനിച്ചതോടെയാണ് കൂടുതൽ ട്രെയിനുകൾ റദ്ദാക്കുന്നതടക്കമുള്ള നടപടികൾ. കൊച്ചുവേളി ലോകമാന്യതിലക് ഗരീബ്രഥ്, പരശുറാം, രാജ്യറാണി, അമൃത ട്രെയിനുകൾ നേരത്തെ റെയിൽവേ റദ്ദാക്കിയിരുന്നു. ഇതിന് പുറമെ പത്തിലധികം തീവണ്ടികൾ ഭാഗികമായും റദ്ദാക്കിയിരുന്നു. 

ഈ നിയന്ത്രണങ്ങൾക്ക് പുറമെയാണ് കോട്ടയം- കൊല്ലം പാതയിലും നിയന്ത്രണം ഏർപ്പെടുത്തുന്നത്. കൊല്ലം- എറണാകുളം മെമു (06768–06778) ഇരുവശത്തേയ്ക്കും എറണാകുളം- കൊ­ല്ലം മെമു (06441), കായംകുളം- എറണാകുളം മെമു (16­310), എറണാകുളം – കായംകുളം മെമു (16309), കൊ­ല്ലം- കോട്ടയം സ്പെഷ്യൽ (06786), എറണാകുളം- കൊല്ലം (6769), കോട്ടയം- കൊല്ലം മെമു (678­5), കായംകുളം- എറണാകുളം എക്സ്പ്രസ് (06450), എറണാകുളം- ആലപ്പുഴ മെമു (06015), ആലപ്പുഴ- എറണാകുളം എക്സ്­പ്രസ് (06­452) എന്നിവയാണ് ഇന്ന് റദ്ദാക്കിയത്. 

നാഗർകോവിൽ- കോട്ടയം (16366) ഇന്ന് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം – സെക്കന്തരാബാദ് ശബരി, കേരള എക്സ്പ്രസ് (12625), കന്യാകുമാരി- ബംഗളൂരു (16525), കണ്ണൂർ ജനശതാബ്ദി (12082), തിരുവനന്തപുരം സെൻട്രൽ- ചെന്നൈ മെയിൽ (12624), നാഗർകോവിൽ- ഷാലിമാർ (12659), തിരുവനന്തപുരം സെൻട്രൽ- ചെ­ന്നൈ സൂപ്പർഫാസ്റ്റ് (12696), തിരുവനന്തപുരം- എറണാകുളം (16304) വഞ്ചിനാട്, പുനലൂർ- ഗുരുവായൂർ (16327) എന്നിവ ആലപ്പുഴ പാതയിലൂടെ തിരിച്ചുവിടും. ഇവയ്ക്ക് ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം എ­ന്നി­വിടങ്ങളിൽ സ്റ്റോപ്പുകളുണ്ടാകും. 

Eng­lish Sum­ma­ry; More trains will be sus­pend­ed in the state today

You may also like this video

Exit mobile version