Site icon Janayugom Online

കക്കയം ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്ന് വിടും

മ​ഴ ശക്തമായതോടെ കക്കയം ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നു വിടും. കക്കയം ഡാമിന്റെ ഒരു ഷട്ടർ 45 സെന്റീമീറ്റർ ആയി ഉയർത്തിയാണ് വെള്ളം കൂടുതൽ തുറന്നു വിടുന്നത്.

സെക്കൻഡിൽ 65 ക്യൂബിക് മീറ്റർ എന്ന നിലയിൽ ജലം പുറത്തേക്ക് ഒഴുക്കിവിടുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കുറ്റ്യാടി പുഴയുടെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

നേരത്തെ, രണ്ടു ഷട്ടറുകളും 30 സെന്റീമീറ്റർ വീതം ഉയർത്തിയിരുന്നു. ഇതിൽ ഒന്നാണ് 45 സെന്റീമീറ്റർ ആയി ഉയർത്തിയത്. 10. 30 ഓടുകൂടിയാണ് ഷട്ടർ 45 സെന്റീമീറ്റർ ആയി ഉയർത്തിയത്.

Eng­lish summary;More water will be released from Kakkayam Dam

You may also like this video;

Exit mobile version