Site icon Janayugom Online

മുല്ലപ്പെരിയാർ ഡാമിൽ കൂടുതൽ ജലം ഒഴുക്കി വിടുന്നു; പമ്പാ നദിയുടേയും കക്കട്ടാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണം

mullapperiyar

മുല്ലപ്പെരിയാർ ഡാമിൽ നിലവിൽ തുറന്നിരിക്കുന്ന മൂന്ന് ഷട്ടറുകളും 30 സെന്റീമീറ്റർ കൂടി അധികമായി തുറന്നു ജലം ഒഴുക്കി വിടുന്നു. നിലവിൽ 844 ക്യുസെക് ജലമാണ് ഒഴുക്കി വിടുന്നത്. 831 ക്യുസെക് ജലം കൂടി അധികമായി ഒഴുക്കി ആകെ 1675 ക്യുമിക്സ് ജലം ഒഴുക്കി വിടും. മുല്ലപ്പെരിയാർ ഡാമിൽ നിന്നും 1675 ക്യൂസെക് ജലം ഒഴുക്കും. അതിനിടെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ കക്കി‐ ആനത്തോട്‌  അണക്കെട്ടിന്റെ  ഷട്ടറുകൾ തുറന്നു. രണ്ടും മൂന്നും ഷട്ടറുകൾ 30 സെൻറിമീറ്റർ വീതമാണ്‌ ഉയർത്തിയത്‌.  ഇന്നലെ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചിരുന്നു. പമ്പാ നദിയുടേയും കക്കട്ടാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണം. അണക്കെട്ടിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ നീരൊഴുക്ക്‌ ശക്‌തമായതിനെ  തുടർന്നാണ്‌ അണക്കെട്ട്‌ തുറക്കേണ്ടിവന്നത്‌. ജലസംഭരണിയുടെ പരമാവധിശേഷി 981.46 മീറ്റാണ്‌. വെള്ളിയാഴ്‌ച  ജലനിരപ്പ്‌ 979.79 മീറ്ററും പിന്നിട്ടിരുന്നു.

Eng­lish Sum­ma­ry: More water will be released in Mul­laperi­yar dam

You may like this video also

Exit mobile version