Site iconSite icon Janayugom Online

മുന്‍ കാമുകിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

മുന്‍ കാമുകിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കൊട്ടാരക്കര സ്വദേശി കെ കെ ഹോബിനെയാണ് കൊച്ചി സിറ്റി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരു നോര്‍ത്ത് ഫുട്ബോള്‍ ക്ലബിലെ കളിക്കാരനാണ് പിടിയിലായ ഹോബിന്‍. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് യുവതിയുടെ മുഖമുള്ള അശ്ലീല ചിത്രങ്ങള്‍ പ്രചരിച്ചത്. ഒന്നിന് പുറകെ ഒന്നായി ചിത്രങ്ങള്‍ എത്തിയതോടെ സുഹൃത്തുക്കള്‍ യുവതിയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി കൊച്ചി സൈബര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ചിത്രങ്ങള്‍ക്ക് പിന്നില്‍ തന്‍റെ മുന്‍കാമുകനായ ഹോബിനാണെന്നും യുവതി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. 2024 ഏപ്രില്‍ മുതല്‍ കഴിഞ്ഞ മാര്‍ച്ച് വരെ പലപ്പോഴായി യുവതി തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ഹോബിന്‍ മോര്‍ഫ് ചെയ്ത് നഗ്ന ദൃശ്യങ്ങളാക്കി പങ്കുവെച്ചത്. 

Exit mobile version