Site icon Janayugom Online

യാത്രക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ കടലോര വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കേരളം

വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ തിരഞ്ഞ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കേരളം, ഗോവ, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിലെ കടലോര വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടുന്നതായി എയർ ബിഎൻബി പുറത്ത് വിട്ട കണക്കുകളിൽ വ്യക്തമാക്കുന്നു. പകർച്ചവ്യാധിയുടെ സമയത്ത് കുറഞ്ഞ യാത്രക്കാരുടെ എണ്ണം വീണ്ടും വർധിക്കുന്നതായും 2021ലെ ആദ്യ പാദം മുതൽ 2022ലെ ആദ്യ പാദം വരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നു. ഈ കാലയളവിൽ രാജ്യത്തിന് പുറത്ത് നിന്നുള്ള അതിഥികൾ എയർ ബിഎൻബി വഴിയുള്ള താമസം തിരയുന്നതിൽ 60 ശതമാനം വർധിച്ചു.

കാനഡ, യുഎഇ, യുകെ, ജർമ്മനി, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇന്ത്യയിലേക്ക് യാത്ര ചെയ്യാനായി ടൂറിസം കേന്ദ്രങ്ങൾ തിരയുന്നത്. യാത്രാ നിയന്ത്രണങ്ങൾ നീക്കിയതോടെ, ഇന്ത്യയിലേക്ക് യാത്ര ചെയ്യാനായി അന്താരാഷ്ട്ര യാത്രക്കാർ കൂടുതൽ ഉത്സാഹം കാണിക്കുന്നുണ്ട്. ന്യൂഡൽഹി, ബംഗളുരു, മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നീ മെട്രോ നഗരങ്ങളാണ് അന്താരാഷ്ട്ര യാത്രകാർക്കും ആഭ്യന്തര യാത്രക്കാർക്കും ഒരുപോലെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനം. ഹിമാചൽ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും ഹിൽസ്റ്റേഷനുകള്‍ അന്വേഷിക്കുന്നവരും ഏറെയാണ്.

Eng­lish Sum­ma­ry: Most searched by trav­el­ers Ker­ala is also among the coastal tourist destinations
You may also like this video

Exit mobile version