Site iconSite icon Janayugom Online

ദേശീയ പഞ്ചഗുസ്തിയില്‍ സുവർണ പതക്കം നേടി അമ്മയും മകളും

ജമ്മു കശ്മീരിലെ ശ്രീനഗറിൽ നടന്ന 45-ാമത് ദേശീയ പഞ്ചഗുസ്തി മത്സരങ്ങളിൽ സുവര്‍ണ പതക്കവുമായി തൃശൂര്‍ സ്വദേശികളായ അമ്മയും മകളും. ജൂനിയർ 45 കിലോ വിഭാഗത്തിൽ ഇടതു കൈ ഇനത്തിൽ സ്വർണവും വലതു കൈ ഇനത്തിൽ വെള്ളിയും എലേന ജോസ്ഫൈൻ നേഷ്യസ് കരസ്ഥമാക്കി. സീനിയർ വനിതാ 80 കിലോ വിഭാഗത്തിൽ ഇടതു കൈ ഇനത്തിൽ വെങ്കലവും മാസ്റ്റേഴ്സ് വിഭാഗത്തിൽ ഇടതു കൈ ഇനത്തിൽ സ്വർണവും എലേനയുടെ അമ്മയായ ദിവ്യ നേഷ്യസും വിജയം നേടി.

കുരിയച്ചിറ പയ്യപ്പിള്ളി നേഷ്യസിന്റെ മകളും മിഷൻ ക്വാർട്ടേഴ്‌സ് സെന്റ് ജോസഫ് ലാറ്റിൻ ഹയർ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുമാണ് എലേന. രണ്ട് പേരും ഓഗസ്റ്റിൽ കസാക്കിസ്ഥാനിൽ നടക്കുന്ന അന്തർദേശീയ പഞ്ചഗുസ്തി മത്സരങ്ങളിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ലോകചാമ്പ്യൻ ഹരി മാഷിന്റെ കീഴിൽ അയ്യന്തോളിലുള്ള എഡുഫിറ്റ് അക്കാദമിയിലാണ് ഇരുവരുടെയും പരിശീലനം.

Eng­lish Sam­mury: Divya Natius and her daugh­ter Ele­na are win­ners Arm wrestling nation­al competition

Exit mobile version