Site iconSite icon Janayugom Online

കായംകുളത്ത് നാലര വയസുകാരനെ അമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ചു;അമ്മ അറസ്റ്റില്‍

ആലപ്പുഴ കായംകുളത്ത് നാലര വയസ്സുകാരനെ അമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ചു. കായംകുളം കണ്ടല്ലൂര്‍വിലയിലാണ് സംഭവം. കുട്ടിയുടെ പിൻഭാഗത്തും കാൽമുട്ടിന് താഴെയും പൊള്ളലേറ്റിട്ടുണ്ട്. കഴിഞ്ഞ ഇരുപതാം തീയതിയാണ് സംഭവം നടന്നത്. പൊള്ളലേറ്റ കുട്ടിയെ ഉടനെ ആലപ്പുഴ മെഡി. കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

അമ്മയെ കായംകുളം കനകക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടല്ലൂര്‍ പുതിയവിള സ്വദേശി ആണ് അറസ്റ്റിലായത്.കുട്ടി ചട്ടുകത്തിന് മുകളില്‍ കയറിയിരുന്നുവെന്നും അങ്ങനെ പൊള്ളലേറ്റുവെന്നുമാണ് അമ്മ ഡോക്ടർമാരോട് പറഞ്ഞത്. എന്നാൽ, ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ മൊഴി പ്രകാരമാണ് അമ്മയുടെ ക്രൂരത പുറത്തറിഞ്ഞത്. കുട്ടി ട്രൗസറില്‍ മലമൂത്ര വിസര്‍ജനം നടത്തുകയും തുടർന്ന് അമ്മ കുട്ടിയെ ചട്ടുകം കൊണ്ട് പൊള്ളിക്കുകയുമായിരുന്നെന്നാണ് ഇവർ പറഞ്ഞത്.

Exit mobile version