
ആലപ്പുഴ കായംകുളത്ത് നാലര വയസ്സുകാരനെ അമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ചു. കായംകുളം കണ്ടല്ലൂര്‍വിലയിലാണ് സംഭവം. കുട്ടിയുടെ പിൻഭാഗത്തും കാൽമുട്ടിന് താഴെയും പൊള്ളലേറ്റിട്ടുണ്ട്. കഴിഞ്ഞ ഇരുപതാം തീയതിയാണ് സംഭവം നടന്നത്. പൊള്ളലേറ്റ കുട്ടിയെ ഉടനെ ആലപ്പുഴ മെഡി. കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
അമ്മയെ കായംകുളം കനകക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടല്ലൂര്‍ പുതിയവിള സ്വദേശി ആണ് അറസ്റ്റിലായത്.കുട്ടി ചട്ടുകത്തിന് മുകളില്‍ കയറിയിരുന്നുവെന്നും അങ്ങനെ പൊള്ളലേറ്റുവെന്നുമാണ് അമ്മ ഡോക്ടർമാരോട് പറഞ്ഞത്. എന്നാൽ, ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ മൊഴി പ്രകാരമാണ് അമ്മയുടെ ക്രൂരത പുറത്തറിഞ്ഞത്. കുട്ടി ട്രൗസറില്‍ മലമൂത്ര വിസര്‍ജനം നടത്തുകയും തുടർന്ന് അമ്മ കുട്ടിയെ ചട്ടുകം കൊണ്ട് പൊള്ളിക്കുകയുമായിരുന്നെന്നാണ് ഇവർ പറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.