Site iconSite icon Janayugom Online

ഭാര്യാമാതാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊ ലപ്പെടുത്തി; മരുമകൻ പിടിയിൽ

ആറ്റിങ്ങലിൽ മരുമകൻ ഭാര്യാമാതാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആറ്റിങ്ങൽ കരിച്ചയിൽ രേണുക അപ്പാർട്ട്മെൻ്റിൽ താമസിക്കുന്ന പ്രീതയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പ്രീതയുടെ ഭർത്താവ് ബാബുവിനും പരിക്കേറ്റു. സംഭവത്തിൽ പ്രീതയുടെ മകളുടെ ഭർത്തവ് വർക്കല സ്വദേശി അനിൽ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയായിരുന്നു സംഭവം. അനിൽകുമാറും ഭാര്യയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നു. ഇതേത്തുടർന്നുണ്ടായ വൈരാ​ഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നാണ് കരുതുന്നത്. രാത്രിയോടെ ഇവരുടെ വീട്ടിലെത്തിയ അനിൽകുമാർ ചുറ്റിക ഉപയോ​ഗിച്ച് ആക്രമിച്ചത്.

Eng­lish Sum­ma­ry: Moth­er-in-law was killed by hit­ting her head with a ham­mer; Son-in-law arrested
You may also like this video

YouTube video player
Exit mobile version