Site iconSite icon Janayugom Online

ആലുവ പീഡനം: മകൻ മയക്കു മരുന്നിന് അടിമ, 18 വയസുവരെ സ്വഭാവ ദൂഷ്യങ്ങൾ ഇല്ലാത്ത ആളായിരുന്നുവെന്ന് പ്രതിയുടെ അമ്മ

മകൻ മയക്കു മരുന്നിന് അടിമയാമെന്ന് ആലുവ ചാത്തന്‍പുറത്ത് ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റിലിന്റെ അമ്മ. 18 വയസുവരെ കൃത്യമായി ജോലിക്ക് പൊയ്ക്കൊണ്ടിരുന്നു. മറ്റ് സ്വഭാവ ദൂഷ്യങ്ങൾ ഇല്ലാത്ത ആളായിരുന്നുവെന്നും ക്രിസ്റ്റിലിന്റെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.

18 വയസിനു ശേഷമാണ് മയക്കു മരുന്ന് ഉൾപ്പെടെ ഉള്ള ലഹരിക്ക്‌ അടിമയായതും കുറ്റകൃത്യങ്ങളിലേക്ക് തിരിഞ്ഞതെന്നും ഇവര്‍ വ്യക്തമാക്കി. മകന്‍ എന്ത് പറഞ്ഞാലും അനുസരിക്കില്ലെന്നും വ‍ഴിതെറ്റിയത് എങ്ങനെയെന്ന് അറിയില്ലെന്നും മാതാവ് കൂട്ടിച്ചേർത്തു.

പതിനെട്ട് വയസുവരെ കൃത്യമായി ജോലിക്ക് പോയി കുടുംബം നോക്കിയിരുന്ന ക്രിസ്റ്റില്‍ പിന്നീടാണ് കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നത്. മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചാണ് ക്രിസ്റ്റിലിന്‍റെ കുറ്റകൃത്യങ്ങളിലേക്ക് ഇയാള്‍ കടക്കുന്നത്. ശേഷം ലാപ്ടോപ്പ് കോ‍ഴി തുടങ്ങി കാണുന്നതൊക്കെ മോഷ്ടിക്കാനുള്ള മാനസികാവസ്ഥയിലേക്ക് ഇയാള്‍ മാറുകയായിരുന്നു. പെരുമ്പാവൂരില്‍ ലാപ്ടോപ്പ് മോഷ്ടിച്ച കേസില്‍ പിടിയിലായ ഇയാള്‍ അന്ന് പൊലീസില്‍ തെറ്റായ വിവരങ്ങളാണ് നല്‍കിയിരുന്നത്. ഇയാളുടെ പേര് സതീഷ് എന്നാണ് പൊലീസിനോട് പറഞ്ഞിരുന്നത്. കേസില്‍ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചു. പകൽ വീട്ടിൽ ചെലവഴിച്ച് രാത്രിയാണ് ക്രിസ്റ്റില്‍ മോഷണത്തിനിറങ്ങുന്നത്. ചെങ്കലിലെ വീട്ടിൽ കണ്ടെത്തിയത് മോഷ്ടിച്ച ഫോണുകളുടെ വൻശേഖരമെന്നാണ് ലഭിക്കുന്ന വിവരം. മൃഗങ്ങളെ മോഷടിച്ചതായും നാട്ടുകാര്‍ ആരോപിച്ചു.മാനസികാസ്വാസ്ത്യമുള്ള സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ നെയ്യാറ്റിന്‍കര കോടതിയില്‍ ക്രിസ്റ്റില്‍ വിചാരണ നേരിടുകയാണ്. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ വിലങ്ങൂരി രക്ഷപ്പെടാന്‍ ശ്രമിച്ചതായും വിവരമുണ്ട്.

ഇന്ന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന അതിഥി തൊഴിലാളികളുടെ ഒമ്പതു വയസുകാരിയായ മകളെ പ്രതി ക്രൂര ബലാത്സംഗത്തിനിരയാക്കിയത്. ചാത്തൻപുറത്ത് താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകളെയാണ് അർദ്ധരാത്രി ഉറങ്ങിക്കിടന്നപ്പോൾ തട്ടിക്കൊടുപോയത്. അമ്മയും കുട്ടിയുടെ സഹോദരിമാരും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.

Eng­lish Sum­ma­ry: moth­er of accused react­ed alu­va molesta­tion case
You may also like this video

Exit mobile version