Site iconSite icon Janayugom Online

നാലു മക്കളുടെ അമ്മയായ സ്ത്രീ മകളുടെ ഭര്‍ത്താവിന്റെ അച്ഛനോടൊപ്പം ഒളിച്ചോടി

നാലുമക്കളുടെ അമ്മയായ സ്ത്രീ മകളുടെ ഭര്‍ത്താവിന്റെ അച്ഛനൊടൊപ്പം ഒളിച്ചോടി. ഉത്തര്‍പ്രദേശിലെ ബദൗണിലുള്ള മമ്ത എന്ന സ്ത്രീയം അവരുടെ മകളുടെ അമ്മായി അച്ഛനുമായ ശൈലേന്ദ്ര എന്ന ബില്ലുവുമായാണ് നടുവിട്ടെന്നാണ് പരാതി .മമ്തയുടെ ഭര്‍ത്താവ് സുനില്‍കുമാര്‍ മാസത്തില്‍ രണ്ടു തവണമാത്രമാണ് വീട്ടില്‍ വരാറുള്ളത്. 43 വയസുള്ള മമ്തയ്ക്കും, സുനില്‍കുമാറിനും നാലു മക്കളാണുള്ളത്. 2022ല്‍ ഇവരുടെ ഒരു മകള്‍ വിവാഹം ചെയ്തു. അതിനുശേഷമാണ് ശൈലേന്ദ്രയുമായി മമ്ത ബന്ധം സ്ഥാപിച്ചത്. മമ്തയുടെ ഭര്‍ത്താവ് സുനില്‍ ട്രക്ക് ഡ്രൈവറാണ്. ഇയാള്‍ അതിനാല്‍മാസത്തില്‍ രണ്ടു തവണ മാത്രമാണ് വീട്ടില്‍ വരാറുള്ളത്.

സുനില്‍ കുമാര്‍ ഇല്ലാത്ത സമയം മമ്ത ശൈലേന്ദ്രയെ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തുമെന്നും ബന്ധുക്കള്‍ ആരോപിച്ചു. താന്‍ വീട്ടിലേക്ക് കൃത്യ സമയത്ത് പണം അയച്ചുകൊടുക്കാറുണ്ടായിരുന്നുവെന്നും പണവും ആഭരണങ്ങളുമായിട്ടാണ് മമ്ത പോയതെന്നും സുനില്‍ കുമാര്‍ പറഞ്ഞു. കുടുംബത്തിന്റെ ആരോപണങ്ങളെ അയല്‍ക്കാരും ശരിവെച്ചു.

ശൈലേന്ദ്ര ഇവിടെ ഇടയ്ക്കിടെ വന്ന് പോകാറുണ്ടായിരുന്നു. ബന്ധുക്കളായതിനാല്‍ തങ്ങള്‍ക്ക് സംശയങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അവര്‍ പറയുന്നു, അര്‍ധരാത്രിയിലാണ് ശൈലേന്ദ്ര പലപ്പോഴും എത്തിയിരുന്നത്. രാവിലെ ഇവിടെ നിന്ന് പോകുകയും ചെയ്യും സമീപത്തെ പൊലീസ് സ്‌റ്റേഷനില്‍ സുനില്‍കുമാര്‍ പരാതി നല്‍കിയിട്ടുണ്ട്. കാണാതായവര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസും അറിയിച്ചു.

Exit mobile version