Site icon Janayugom Online

പെൻഷൻ മുടങ്ങാതിരിക്കാൻ മകന്‍ അമ്മയുടെ ശവശരീരം മമ്മിഫൈ ചെയ്ത് കട്ടിലില്‍ കിടത്തിയത് ആറ് വര്‍ഷം

അമ്മയ്ക്ക് കിട്ടിക്കൊണ്ടിരുന്ന പെൻഷൻ മുടങ്ങാതിരിക്കാൻ അവരുടെ ശവശരീരം മകന്‍ മമ്മിഫൈ ചെയ്ത് കട്ടിലില്‍ കിടത്തി. മരണശേഷം ആറ് വര്‍ഷത്തോളം അയാള്‍ അമ്മയുടെ പെന്‍ഷന്‍ കൈപ്പറ്റുകയും ചെയ്തു. 1.59 കോടി രൂപയാണ് ഇതിനിടെ ഈ മകന്‍ അമ്മയുടെ പേരില്‍ പെന്‍ഷനായി വാങ്ങിയെടുത്തത്. ഒടുവില്‍ 60 വയസുകാരനായ മകന്‍ പൊലീസിന്റെ പിടിയിലായി.

ഇറ്റലിയിലാണ് സംഭവം. ഇറ്റലിയിലെ വെനെറ്റോ പ്രദേശത്തെ താമസക്കാരിയായിരുന്ന ഹെൽഗ മരിയ ഹെങ്‌ബാർത്ത്  86-ാം വയസിലാണ് മരിച്ചത്. ഈ വിവരം മകന്‍ പുറത്തറിയിച്ചില്ല. അവര്‍ക്ക് കിട്ടിക്കൊണ്ടിരുന്ന പെൻഷൻ പണം മുടങ്ങുമെന്നതിനാലാണിത്. അമ്മയുടെ മൃതദേഹം മമ്മിഫൈ ചെയ്‌തു കട്ടിലിൽ തന്നെ കിടത്തി. അമ്മയെ തിരക്കിയ അയൽവാസികളോട് ജർമ്മനിയിലെ ബന്ധു വീട്ടിൽ പോയെന്ന് തെറ്റിദ്ധരിപ്പിച്ചു.

ആറു വർഷമായി ഹെൽ​ഗയുടെ ഹെല്‍ത്ത് കാര്‍ഡ് ക്ലെയിം ചെയ്യാതിരുന്നത് ആരോഗ്യ വിഭാഗം പ്രവര്‍ത്തകരില്‍ സംശയം ഉണര്‍ത്തി. കോവിഡ് കാലത്ത് പോലും ഈ വന്ദ്യവയോധിക ചികിത്സ തേടാതിരുന്നതും സംശയം വര്‍ധിപ്പിച്ചു. ഇതേ തുടര്‍ന്ന് ഹെല്‍ഗയുടെ അപ്പാര്‍മെന്റില്‍ പരിശോധന നടത്തി. അങ്ങനെയാണ് മൃതദേഹം മമ്മിഫൈ ചെയ്‌ത് കിടക്കയിൽ സൂക്ഷിച്ചതായി കണ്ടെത്തിയത്. പൊലീസിനെ അറിയിച്ച് പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് ഹെല്‍ഗ മരിച്ചിട്ട് ആറ് വർഷമായെന്ന് തിരിച്ചെറിഞ്ഞത്.

Eng­lish Sam­mury: In order not to stop the pen­sion-moth­ers body was mum­mi­fied and kept in bed for six years

Exit mobile version