Site iconSite icon Janayugom Online

ഒമ്പത് മാസം പ്രായമായ കുഞ്ഞിന് നേരെ അമ്മയുടെ ക്രൂരത; ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍

ജമ്മു കശ്മീരില്‍ പിഞ്ചുകുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച അമ്മയ്ക്കായി തിരച്ചില്‍. ജമ്മു കാശ്മീരിലെ സാമ്പ ജില്ലയിലെ അപ്പര്‍ കമില പുര്‍ണ്ഡലിലാണ് കുഞ്ഞിനെ അമ്മ മര്‍ദ്ദിച്ച സംഭവം. ഒമ്പത് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് നേരെയാണ് അമ്മയുടെ ക്രൂരത. കേസില്‍ പ്രീതി ശര്‍മയെന്ന യുവതിയെ പുര്‍മണ്ഡല്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടിയെടുത്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും യുവതിയുടെ മാനസികാവസ്ഥയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Eng­lish Summary:Mother’s cru­el­ty to child; Scenes on social media
You may also like this video

Exit mobile version