അട്ടപ്പാടിയിൽ ഇനി അമ്മമാരുടെ കണ്ണീര് വീഴാൻ പാടില്ലെന്ന് സിപിഐ എംപി ബിനോയ് വിശ്വം. ബിനോയ് വിശ്വത്തിന്റെ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 57 ലക്ഷം രൂപ നൽകി, അട്ടപ്പാടി കോട്ടത്തറ ഗവ. ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പണി പൂർത്തിയായ അമ്മ വീടിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി മേഖലയായ അട്ടപ്പാടിയിൽ അമ്മമാർക്കും അവരുടെ കുട്ടികൾക്കും സംരക്ഷണം നൽകുന്നതിന് അമ്മവീട് പദ്ധതി ഉപകരിക്കും.
കോട്ടത്തറ ആശുപത്രിയിൽ പ്രസവിച്ച ശേഷം ഡിസ്ചാർജ്ജ് ആകുന്ന അമ്മക്കും കുഞ്ഞിനും അമ്മ വീട്ടിൽ ഏതാനും ആഴ്ചകൾ വരെ പരിചരണം നൽകിയതിനു ശേഷമേ വീട്ടിലേക്ക് തിരിച്ചയയ്ക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ അധ്യക്ഷത വഹിച്ചു.
English Summary: Mothers’ tears should no longer fall in Attapadi: Binoy Vishwam
You may also like this video