Site iconSite icon Janayugom Online

പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതി; ഇൻഫ്ലുവൻസറും മോട്ടിവേഷണൽ സ്പീക്കറുമായ ഫിലിപ്പ് മമ്പാട് പിടിയില്‍

പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയായ മുൻ പൊലീസ് ഉദ്യോഗസ്ഥനും സമൂഹമാധ്യമ ഇൻഫ്ലുവൻസറും മോട്ടിവേഷണൽ സ്പീക്കറുമായ ഫിലിപ്പ് മമ്പാട് പിടിയിലായി. ചൈൽഡ് ലൈന് നൽകിയ പരാതിയെ തുടർന്നാണ് കേസിൽ നിയമനടപടികൾ ആരംഭിച്ചത്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ പരിശോധനകളും തെളിവെടുപ്പുകളും അടിസ്ഥാനമാക്കി പ്രതിയെ നിലമ്പൂരിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

2022 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ കാസർഗോഡ് കൊണ്ടുപോയി ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. ചേവായൂർ പോലീസിൽ ലഭിച്ച പരാതി പിന്നീട് നടപടികൾക്കായി കൈമാറുകയായിരുന്നു. മോട്ടിവേഷണൽ ക്ലാസുകളിലൂടെയും സോഷ്യൽ മീഡിയ വീഡിയോകളിലൂടെയും ഏറെ പരിചിതനായ വ്യക്തിയാണ് ഫിലിപ് മമ്പാട്. മുൻപ് പോലീസ് സേനയുടെ ഭാഗമായിരുന്ന ഇയാൾ പിന്നീട് ജോലി രാജിവെച്ച് മോട്ടിവേഷൻ രംഗത്തേക്ക് തിരിയുകയായിരുന്നു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Exit mobile version