Site iconSite icon Janayugom Online

ഹയര്‍ സെക്കൻഡറി പാഠ്യപദ്ധതിയില്‍ ഇനി മുതല്‍ ട്രാഫിക് നിയമങ്ങളും

ഹയര്‍ സെക്കൻഡറി പാഠ്യപദ്ധതിയില്‍ റോഡ് നിയമങ്ങള്‍ കൂടി ഉള്‍പ്പെടുത്തി കേരള സര്‍ക്കാര്‍. ഇതിനായി പുസ്തകം തയ്യാറാക്കി പുറത്തിറക്കിയിരിക്കുകയാണ് കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പ്. ട്രാഫിക് നിയമങ്ങള്‍ ഉള്‍പ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കിയ പുസ്തകം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് കഴിഞ്ഞ ദിവസം കൈമാറി.

18 വയസാണ് കേരളത്തില്‍ ഡ്രൈവിങ്ങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി. ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഭൂരിഭാഗം ആളുകളും ലൈസന്‍സ് എടുക്കാന്‍ എത്തുന്നത്. ഇത് പരിഗണിച്ചാണ് ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളില്‍ റോഡ്നിയമങ്ങളെ കുറിച്ചും മറ്റും അവബോധം സൃഷ്ടിക്കുന്നതിന് പാഠ്യപദ്ധതിയില്‍ മോട്ടോര്‍ വാഹന നിയമങ്ങളും മറ്റും ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.

Eng­lish Sum­ma­ry: Motor vehi­cle rules in plus two syllabus
You may also like this video

Exit mobile version