Site icon Janayugom Online

കോവിഡ് വ്യാപനം കുറഞ്ഞാല്‍ പൗരത്വ നിയമ ഭേദഗതിയുമായി മുന്നോട്ട് പോകും; പ്രഖ്യാപനവുമായി അമിത്ഷാ

കോവിഡ് വ്യാപനം മൂലമാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ നടപടിക്രമങ്ങള്‍ നിര്‍ത്തിച്ചതെന്നും, രോഗവ്യാപനം കുറയുന്നതോടെ സിഎഎയുമായി മുന്നോട്ടു പോകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ. ഒരു അഭിമുഖത്തിലാണ് അമിത്ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നല്‍കിയ ഒരു അഭിമുഖത്തിലാണ് ഷാ, സിഎഎയെ കുറിച്ചുള്ള പരാമര്‍ശം നടത്തിയത്. സിഎഎയുമായി മുന്നോട്ടു പോവുകയാണോ, പിന്‍വാങ്ങുകയാണോ? എന്ന അവതാരകന്റെ ചോദ്യത്തിന് അങ്ങനെ ഒരു ചോദ്യമേ ഉദിക്കുന്നില്ല. സിഎഎയുമായി മുന്നോട്ടു തന്നെ പോകുന്നു. 

കോവിഡ് വ്യാപനം രൂക്ഷമായതിനാലാണ് അതിന്റെ നടപടിക്രമങ്ങള്‍ നീട്ടിവെച്ചത്. എന്നാല്‍ കോവിഡ് വ്യാപനം കുറയുന്ന ഘട്ടത്തില്‍ സിഎ.എയുടെ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകും അമിത് ഷാ പറഞ്ഞു. പൗരത്വ നിയമഭേദഗതി നടപ്പാക്കുക തന്നെ ചെയ്യുമെന്നാണ് അമിത് ഷാ വ്യക്തമാക്കിയിരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ മധ്യമേഖലയായ അവധ് മേഖലയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കുകയാണ്. ബുധനാഴ്ചയാണ് ഇവിടം പോളിങ് ബൂത്തിലേക്കു പോകുന്നത്. ബിജെപിവലിയ പ്രതീക്ഷവെച്ചു പുലര്‍ത്തുന്ന മേഖലയാണിത്. ഹിന്ദുവോട്ടുകള്‍ ഏറെയുള്ള മേഖലയാണിത്. ഭൂരിപക്ഷവോട്ടുകള്‍ ലക്ഷ്യംവെച്ചാകണം ഷാ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത് 

Eng­lish Sumam­ry: move for­ward with an amend­ment to the cit­i­zen­ship law if the covid spread is reduced; Amitshah
You may also like this video

Exit mobile version