Site iconSite icon Janayugom Online

കാവിവല്‍ക്കരണം നടപ്പാക്കാനുള്ള നീക്കം: എം വി ഗോവിന്ദന്‍

ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചാൻസലർക്ക് എതിരെ ഇത്രയും പ്രതിഷേധം നടക്കുന്നതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഉത്തരേന്ത്യയില്‍ ആര്‍എസ്എസും ബിജെപിയും നടപ്പിലാക്കുന്ന കാവിവല്‍ക്കരണം കേരളത്തിലും നടപ്പിലാക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. ഇതിനെതിരെയുള്ള കേരളത്തിലെ ജനങ്ങളുടെ പ്രതിഷേധമാണിത്. എൽഡിഎഫ്‌ സർക്കാർ സംസ്ഥാനത്തെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം വർധിപ്പിച്ചു. പൊതു വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണം കൂട്ടി. പൊതുവിദ്യാഭ്യാസ മേഖല വലിയ രീതിയിൽ മുന്നേറുകയാണ്. വൈകാതെ കേരളത്തെ വിജ്ഞാന സമൂഹമാക്കുകയാണ് ലക്ഷ്യം. അതിനെ തകർക്കുവാനാണ് കേന്ദ്രം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായി പ്രവര്‍ത്തിക്കാനുള്ള ബാധ്യതയുണ്ട്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി മാറ്റുകയെന്നതാണ് ബിജെപിയുടെ അജണ്ട. കൃത്യമായി പറഞ്ഞാല്‍ ഫാസിസത്തിലേക്കുള്ള യാത്രയാണത്. വൈവിധ്യമോ ഭരണഘടനയോ ഇല്ലാത്ത അവസ്ഥയില്‍ അത് കൊണ്ടെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: Move to imple­ment saf­fro­ni­sa­tion: MV Govindan

You may also like this video

Exit mobile version