ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. പൗരത്വത്തിന് അപേക്ഷിക്കാനുള്ള ഓൺലൈൻ പോർട്ടൽ ഉടൻ സജ്ജമാക്കും. വിവരങ്ങള്‍ നല്‍കുന്നതില്‍ സംസ്ഥാനങ്ങളുടെ ഇപെടല്‍ ഒഴിവാക്കുമെന്നും സൂചനയുണ്ട്. സിഎഎ നടപ്പാക്കി ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രധാന പ്രചരണ വിഷയമാക്കാനും ബിജെപി ലക്ഷ്യമിടുന്നു.
2019 ഡിസംബർ 10ന് ലോക‌്സഭയിലും 11 ന് രാജ്യസഭയിലും പൗരത്വ ഭേദഗതി ബിൽ പാസാക്കിയിരുന്നു. 2020 ജനുവരിയിൽ കേന്ദ്രം നിയമ ഭേദഗതി വിജ്ഞാപനം ചെയ്തിരുന്നെങ്കിലും ചട്ടങ്ങള്‍ പുറപ്പെടുവിക്കാത്തതിനാല്‍ നിയമം നടപ്പാക്കിയിരുന്നില്ല. നിരവധി തവണ നിയമ മന്ത്രാലയം ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാനുള്ള സമയ പരിധി പാർലമെന്റിനോട് നീട്ടി ചോദിച്ചിരുന്നു,
കേരളം, ബംഗാള്‍, രാജസ്ഥാന്‍ അടക്കമുള്ള പ്രതിപക്ഷ സംസ്ഥാനങ്ങള്‍ പൗരത്വ ഭേദഗതിയെ എതിര്‍ത്തിരുന്നു. രാജ്യ വ്യാപകമായി ഉയര്‍ന്ന പ്രക്ഷോഭവും തുടര്‍നടപടികള്‍ വൈകുന്നതിന് കാരണമായി. എന്നാല്‍ കോവിഡ് വ്യാപനം കാരണമാണ് നടപടികള്‍ വൈകിയത് എന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ ലോക‌്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഉന്നത തലങ്ങളിൽ നിരവധി തവണ ചർച്ചകളും അനുബന്ധ അവതരണങ്ങളും നടന്നുകഴിഞ്ഞു.
പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിം വിഭാഗങ്ങള്‍ ഒഴികെ ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയ്ന്‍, പാഴ്‌സി, ക്രിസ്ത്യന്‍ മത വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അവകാശം നല്‍കുന്നതാണ് നിയമം.
English Summary: Move to implement the Citizenship Amendment Act
You may also like this video