മൊസാംബിക്ക് ബോട്ടപകടത്തിൽ കാണാതായ പിറവം സ്വദേശിയുടെ ഇന്ദ്രജിത്തിന്റെ മൃതദേഹം കണ്ടെത്തി. കുടുംബാംഗം മൃതദേഹം തിരിച്ചറിഞ്ഞു. തുടർന്ന് കമ്പനി അധികൃതർ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. ശനിയാഴ്ചയോടെ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ കഴിഞ്ഞേക്കും. 2 ആഴ്ച മുൻപാണ് മൊസാംബിക്കിലുണ്ടായ ബോട്ടപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ കാണാതായത്. മലയാളികളായ രണ്ടുപേരെ അപകടത്തിൽ കാണാതായിരുന്നു. കാണാതായ കൊല്ലം സ്വദേശി ശ്രീരാഗിന്റെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. മൃതദേഹം കഴിഞ്ഞയാഴ്ച്ച നാട്ടിലെത്തിച്ചിരുന്നു.
അപകടത്തിന് നാലു ദിവസം മുമ്പാണ് പിറവം വെളിയനാട്ടെ വീട്ടില്‍ നിന്ന് ഇന്ദ്രജിത് മൊസാംബിക്കിലെ ജോലി സ്ഥലത്തേക്ക് പോയത്. ഇന്ദ്രജിത്തിന്‍റെ പിതാവ് സന്തോഷും മൊസാംബിക്കില്‍ കപ്പല്‍ ജീവനക്കാരനാണ്. എംടി സീ ക്വസ്റ്റ് എന്ന എണ്ണ കപ്പലിലേക്ക് ഇന്ത്യന്‍ ജീവനക്കാരെ കൊണ്ടു പോയ ലോഞ്ച് ബോട്ടാണ് മുങ്ങിയത്. 21 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.
നാലു വര്‍ഷമായി മൊസാംബിക്കിലെ സ്കോര്‍പിയോ മറൈന്‍ എന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണനാണ് അപകടത്തില്‍പ്പെട്ട രണ്ടാമത്തെ മലയാളി.

