Site iconSite icon Janayugom Online

എംപിമാർക്ക് പ്രതിമാസ ശമ്പളം 1.24 ലക്ഷം, പെൻഷൻ 31,000; വിജ്ഞാപനമിറക്കി കേന്ദ്ര സർക്കാർ

എംപിമാരുടെ പ്രതിമാസ ശമ്പളം 1.24 ലക്ഷമായും പെൻഷൻ 31,000 രൂപയായും ഉയർത്തി കേന്ദ്ര സർക്കാർ. ദിവസ അലവൻസ്, അധിക പെൻഷൻ എന്നിവയും വർധിപ്പിച്ചുകൊണ്ടാണ് ഉത്തരവ് ഇറക്കിയത്. എം പിമാരുടെ പ്രതിമാസ ശമ്പളം ഒരു ലക്ഷത്തിൽ നിന്നാണ് 1.24 ലക്ഷമായി ഉയർത്തിയത്.

ദിവസ അലവൻസ് 2000 രൂപയിൽ നിന്ന് 2,500 രൂപയായും ഉയർത്തി. പ്രതിമാസ പെൻഷൻ 25,000 രൂപയിൽ നിന്ന് 31,000 രൂപയായും പരിഷ്കരിച്ചു. ഓരോ വർഷത്തിനുമുള്ള സർവീസിന് അനുസരിച്ച് ലഭിക്കുന്ന അധിക പെൻഷൻ 2000 രൂപയില്‍ നിന്ന് 2500 രൂപയാക്കി. 2023 ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഉത്തരവ്.

Exit mobile version