മലയാളത്തിന്റെ മഹാപ്രതിഭ എം ടി വാസുദേവൻ നായരുടെ മൃതദേഹം കൊട്ടാരം റോഡിലെ വസതിയായ സിതാരയിലെത്തിച്ചു. രാത്രി 11.50 വീട്ടിലെത്തിച്ച മൃതദേഹത്തിൽ ഭാര്യ കലാമണ്ഡലം സരസ്വതിയും മകൾ അശ്വതിയും അന്ത്യചുംബനം നൽകി.
രാത്രി വൈകിയും പ്രിയപ്പെട്ട എഴുത്തുകാരനെ അവസാനനോക്ക് കാണാൻ വിവിധ തുറയിലുള്ള ആയിരങ്ങളാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്. എം ടിയുടെ ആവശ്യപ്രകാരമാണ് പൊതുദർശനങ്ങൾ ഒഴിവാക്കിയത്.വ്യാഴാഴ്ച വൈകുന്നേരം നാല് വരെ വീട്ടിലെത്തി അന്തിമോപചാരമർപ്പിക്കാം. വൈകുന്നേരം അഞ്ചിന് മാവൂർ റോഡ് ശ്മശാനത്തിലാണ് സംസ്കാരം.