Site icon Janayugom Online

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുക്താര്‍ അന്‍സാരി അറസ്റ്റില്‍

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി മുന്‍ എംഎല്‍എയും ഗുണ്ടാതലവനുമായിരുന്ന മുക്താര്‍ അന്‍സാരി അറസ്റ്റിലായി. അഞ്ച് തവണ മുൻ എംഎൽഎയായ അൻസാരി ഇതേ കേസില്‍ ഉത്തർപ്രദേശിലെ ബന്ദയിലെ ജയിലിലായിരുന്നു. കഴിഞ്ഞ വർഷം ഈ കേസിൽ 59 കാരനായ അന്‍സാരിയെ ഇഡി ചോദ്യം ചെയ്തിരുന്നു.

പ്രൊഡക്ഷൻ വാറണ്ടിന്റെ അടിസ്ഥാനത്തിൽ പ്രയാഗ്‌രാജിലെ കോടതിയിൽ ഹാജരാക്കിയ ശേഷം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ (പിഎംഎൽഎ) ക്രിമിനൽ വകുപ്പുകൾ പ്രകാരം ഇയാളെ ഇഡി കസ്റ്റഡിയിൽ എടുത്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മകൻ അബ്ബാസ് അൻസാരി എംഎൽഎയെ പ്രയാഗ്‌രാജിലെ സബ് സോണൽ ഓഫീസിലെ ചോദ്യം ചെയ്യലിന് ശേഷം നവംബറിൽ അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ മുക്താർ അൻസാരിയുടെ ഭാര്യാസഹോദരൻ ആതിഫ് റാസയും അറസ്റ്റിലായിരുന്നു. 

ഭൂമി കൈയേറ്റം, കൊലപാതകം, കൊള്ളയടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടെ 49 ക്രിമിനൽ കേസുകളിൽ മുഖ്താർ അൻസാരിക്കെതിരെയുണ്ട്. കൂടാതെ കൊലപാതകശ്രമവും കൊലപാതകവും ഉൾപ്പെടെ നിരവധി കേസുകളിൽ ഉത്തർപ്രദേശിൽ വിചാരണ നേരിടുകയും ചെയ്യുന്നുണ്ട് അന്‍സാരി.

Eng­lish Sum­ma­ry: Mukhtar Ansari arrest­ed in mon­ey laun­der­ing case

You may also like this video

Exit mobile version