Site iconSite icon Janayugom Online

മണ്ണുമാന്തിയന്ത്രം സ്റ്റേഷന്‍ വളപ്പില്‍നിന്ന് കടത്തിയ കേസ്; എസ്ഐ അറസ്റ്റില്‍

കസ്റ്റഡിയിലെടുത്ത മണ്ണുമാന്തിയന്ത്രം സ്റ്റേഷന്‍ വളപ്പില്‍നിന്ന് കടത്തിയ കേസില്‍ എസ്ഐ അറസ്റ്റില്‍. മുക്കം പൊലീസ് സ്റ്റേഷനിലെ മുന്‍ എസ്ഐയായ ടി ടി നൗഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യം നേടിയതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം എസ്ഐയെ ജാമ്യത്തില്‍ വിട്ടു.

മണ്ണുമാന്തിയന്ത്രം കടത്തിയ കേസില്‍ നൗഷാദിനെ നേരത്തെ പ്രതിചേര്‍ത്തിരുന്നു. തുടര്‍ന്ന് എസ്ഐ കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടുകയായിരുന്നു. നേരത്തെ കേസില്‍ നൗഷാദിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെതിരുന്നു.

2023 ഒക്ടോബര്‍ 10‑ന് പുലര്‍ച്ചെയാണ് മുക്കം പൊലീസ് സ്റ്റേഷന്‍ വളപ്പില്‍നിന്ന് കസ്റ്റഡിയിലെടുത്ത മണ്ണുമാന്തിയന്ത്രം കടത്തിക്കൊണ്ടുപോയത്. ബൈക്ക് യാത്രക്കാരന്റെ അപകടമരണക്കേസിലാണ് മണ്ണുമാന്തിയന്ത്രം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. എന്നാല്‍, പിടിച്ചെടുത്ത മണ്ണുമാന്തിയന്ത്രം ഉടമയുടെ മകനും കൂട്ടാളികളും എത്തി കടത്തിക്കൊണ്ടുപോവുകയും പകരം മറ്റൊരു മണ്ണുമാന്തിയന്ത്രം സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു. എസ്ഐയായിരുന്ന നൗഷാദ് ഇതിനുവേണ്ട സഹായംനല്‍കിയെന്നാണ് കേസ്. ബൈക്ക് യാത്രക്കാരന്റെ മരണത്തിനിടയാക്കിയ മണ്ണുമാന്തിയന്ത്രത്തിന് ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാലാണ് പ്രതികള്‍ ഇത് കടത്തിക്കൊണ്ടുപോയത്.

Eng­lish SUm­ma­ry: mukkam police jcb case ; si arrested
You may also like this video

Exit mobile version