Site iconSite icon Janayugom Online

മുളന്തുരുത്തി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്; പ്രതികള്‍ ഗ്രാമപഞ്ചായത്ത് കമ്മറ്റിയില്‍ പങ്കെടുക്കുന്നതിനെതിരെ എൽ ഡി എഫ് പ്രതിഷേധം

മുളന്തുരുത്തി സർവീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിലെ പ്രതികളായ കോൺഗ്രസ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രഞ്ജി കുര്യൻ, രതീഷ് കെ ദിവാകരൻ എന്നിവരെ പഞ്ചായത്ത് കമ്മിറ്റിയിൽ പങ്കെടുക്കുന്നത് തടയുന്നതിനായി പഞ്ചായത്ത് ഓഫീസിന് മുൻപിൽ പ്രതിക്ഷേധം സംഘടിപ്പിച്ച് എൽ ഡി എഫ്. തുടർച്ചയായ ഏഴാമത്തെ കമ്മിറ്റിയിലും പ്രതിഷേധവുമായി എൽഡിഎഫ് പ്രവർത്തകർ എത്തുമെന്നുള്ളതിനാൽ അതിരാവിലെ തന്നെ രഞ്ജി കുര്യൻ, രതീഷ് കെ ദിവാകരൻ എന്നിവർ പഞ്ചായത്ത് ഓഫീസിലെത്തിച്ചേർന്നിരുന്നു. 

മുൻപ് പല കമ്മിറ്റിയിലും പ്രതിഷേധ കാരണം ഇവർക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. യോഗത്തിൽ സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ഡി രമേശൻ അധ്യക്ഷത വഹിച്ചു. എ ഐ ടി യു സി ജില്ലാ ജോ. സെക്രട്ടറി കെ സി മണി ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ എൽ ഡി എഫ് കൺവീനർ ടോമി വർഗീസ്, സി പി ഐ ലോക്കൽ സെക്രട്ടറി ഒ എ മണി, പാർലമെന്ററി പാർട്ടി ലീഡർ ലിജോ ജോർജ്, ആർജെഡി ജില്ലാ സെക്രട്ടറി പി വി ദുർഗാപ്രസാദ്, സിപിഐഎം ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി എൻ പുരുഷോത്തമൻ, എം കെ കുമാരൻ എന്നിവർ സംസാരിച്ചു. വായ്പ തട്ടിപ്പ് കേസിൽ ഒന്നാംപ്രതിയായ രഞ്ജി കുര്യനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു തുടർന്ന് ജാമ്യത്തിലാണ് നിലവിൽ. വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ നടപടികൾ ബാങ്കിനെതിരെ ആരംഭിച്ചിരിക്കുകയാണ്. പരാതിക്കാർക്ക് നീതി ലഭിക്കുന്നത് വരെ സമരം സംഘടിപ്പിക്കുമെന്ന് എൽഡിഫ് നേതാക്കൾ പറഞ്ഞു. 

Exit mobile version