Site iconSite icon Janayugom Online

രാഷ്ട്രീയഗോദയ്ക്കൊപ്പം ഗുസ്തിക്കളത്തിലെ ഫയല്‍വാനായ മുലയാംസിങ്

mulayam wrestlermulayam wrestler

മെയ്ന്‍പൂരിയിലെ ഒരു ഗുസ്തിപ്പോരാട്ട വേദിയില്‍ വെച്ചാണ് തന്റെ രാഷട്രീയഗുരുവായ നത്തുസിങ് ആദ്യമായി മുലായത്തിനെ കാണുന്നത്. ഇദ്ദേഹമാണ് സിങിനെ സജീവരാഷട്രീയത്തിലേക്ക് കൊണ്ടുവന്നത്.മുലായംസിങ് യാദവിന്‍റെ അച്ഛന്‍ സുധര‍സിങും ആഗ്രഹിച്ചിരുന്നത് മകനെ ഒരു ഗുസ്തിക്കാരനാക്കണമെന്നായിരുന്നു. ഗുസ്തിക്കളത്തിലെ പോരാട്ടത്തേക്കാളും ഈ ഫയൽവാന് ചേരുന്നത് രാഷ്ട്രീയ ഗോദയിലെ വേഷമാണെന്ന് രാഷ്ട്രീയഗുരുവായ നത്തുസിംഗ് തീർച്ചപ്പെടുത്തി. സോഷ്യലിസറ്റ് ആശയങ്ങളോടും,ആശയങ്ങളുടെ വക്താക്കളായ രാംമനോഹര്‍ ലോഹ്യയുടേയും, ജയപ്രകാശ് നാരായണന്‍ അടക്കമുള്ള നേതാക്കളോടുമുള്ള താല‍്പര്യം പിന്നീട് മുലായാംസിങ് യാദവിനെ സോഷ്യലിസറ്റ് പ്രസ്ഥാനത്തോട് അടുപ്പിച്ചു.

പ്രാദേശിക സോഷ്യലിസ്റ്റ് നേതാവായിരുന്ന ഇദ്ദേഹമാണ് മുലായത്തിനെ സജീവരാഷ്ട്രീയത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. 1967‑ൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ ടിക്കറ്റിൽ മത്സരിച്ചു ജയിച്ച മുലായം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി.ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലെ ഒരു ഗ്രാമത്തിൽ സുധർ സിംഗിന്റെയും മൂർത്തിദേവിയുടെയും മകനായി 1939 നവംബർ 22‑ന് ജനനം. ഒരു കർഷക കുടുംബമായിരുന്നു മുലായമിന്റേതെങ്കിലും ഇറ്റാവയിലെ കെ കെ കോളേജിൽ ചേർന്ന് പഠിക്കുവാൻ സാധിച്ചു.
അവിടെ വെച്ച് രാം മനോഹർ ലോഹ്യയുടെ പത്രാധിപത്യത്തിലുള്ള ജാൻ എന്ന പത്രം ഇദ്ദേഹത്തിന്റെ രാഷ്ട്രീയചിന്തകളെ ഏറെ സ്വാധീനിച്ചു. കലാലയ പഠനകാലത്ത് മുലായം വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും ഒരു പ്രാവശ്യം പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇക്കാലത്ത് കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരിനെതിരായ റാലികളിലും പ്രക്ഷോഭങ്ങളിലും ഇദ്ദേഹം പങ്കെടുത്തിരുന്നു.
ഒരു അധ്യാപകനാകണമെന്നാഗ്രഹിച്ച മുലായം ആഗ്ര സർവകലാശാലയിൽ നിന്ന് ബി.റ്റി ബിരുദവും തുടർന്ന് രാഷ്ട്രതന്ത്രത്തിൽ ബിരുദാനന്തരബിരുദവും സ്വന്തമാക്കി.ലോഹ്യയുടെ മരണശേഷം രാജ് നരൈൻ നേതൃത്വം നൽകിയ സോഷ്യലിസ്റ്റ് വിഭാഗത്തിൽ മുലായം ചേർന്നു. 1974‑ൽ ഈ പാർട്ടി മറ്റ് രാഷ്ട്രീയ കക്ഷികളുമായി ചേർന്ന് ഭാരതീയ ലോക് ദൾ എന്ന പുതിയ പാർട്ടിയായി മാറി. അടിയന്തരാവസ്ഥക്കാലത്ത് മുലായമിനു ജയിൽ വാസം അനുഷ്ഠിക്കേണ്ടി വന്നു.

Eng­lish Sum­ma­ry: Mulayam Singh, who is a wrestler in wrestling along with Rashtriya Goda

You may also like this video

Exit mobile version