മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് പുതിയ പരിശോധനയ്ക്ക് സമയമായെന്ന് കേന്ദ്ര ജല കമ്മീഷൻ. സുപ്രീംകോടതിയിൽ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടില്‍ വ്യക്തമാക്കിയത്. ഫെബ്രുവരി രണ്ടാം വാരം പൊതുതാത്പര്യഹർജികളിൽ അന്തിമ വാദം തുടങ്ങാനിരിക്കെയാണ് കേന്ദ്ര ജല കമ്മീഷൻ സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചത്. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ അന്തിമ വാദം കേൾക്കാൻ തീരുമാനിച്ചിരിക്കുന്നത്.
2012ല്‍ അണക്കെട്ട് സുരക്ഷിതമെന്ന് ഉന്നതാധികാര സമിതി സുപ്രീംകോടതിക്ക് റിപ്പോർട്ട് കൈമാറിയത്. ഇതുവരെ 14 തവണ മേൽനോട്ട സമിതി അണക്കെട്ട് സന്ദർശിച്ചു. അതേസമയം കേരളത്തിലെ വനമേഖലയിലെ മരങ്ങൾ മുറിക്കാനും, അപ്രോച്ച് റോഡ് അറ്റകുറ്റപണി നടത്താനും തമിഴ്നാട് അനുമതി ചോദിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിന് സമീപത്തെ ജനങ്ങളുടെ ആശങ്ക മേൽനോട്ട സമിതി യോഗത്തിൽ കേരളം അറിയിച്ചെന്നും കേന്ദ്ര ജല കമ്മീഷന്റെ തൽസ്ഥിതി റിപ്പോർട്ടിൽ വ്യക്തമാക്കി.
ENGLISH SUMMARY:Mullaperiyar Dam needs new safety inspection: Central Water Commission
You may also like this video