മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി ഉയർന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ലഭിച്ച ശക്തമായ മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം. ഇതോടെ ഇന്ന് രാവിലെ 10 മണി മുതൽ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറന്ന് പരമാവധി 10000 ക്യൂസെക്‌സ് ജലം പുറത്തേയ്‌ക്കൊഴുക്കുമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചിട്ടുണ്ട്.
ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്ന സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപെഴ്‌സൺ കൂടിയായ കളക്ടർ വ്യക്തമാക്കി. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി.
English Summary: Mullaperiyar dam water level reaches 138 feet, shutters open
You may also like this video