കേരളവും തമിഴ്‌നാടും തമ്മില്‍ നിലനില്‍ക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കേസില്‍ മരം മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കി കേരളം. കേരളം എന്‍ഒസി നല്‍കിയ പശ്ചാത്തലത്തില്‍ മരം മുറിക്ക് ആവശ്യമായ പരിസ്ഥിതി അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം നല്‍കി.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇക്കാര്യം പരിശോധിച്ച് നാലാഴ്ചയ്ക്കുള്ളില്‍ അനുമതി നല്‍കണമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കര്‍ ദത്ത, കോടീശ്വര്‍ റാവു എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.

