മുംബൈ — അഹമ്മദാബാദ് ബുളളറ്റ് റെയില്‍ പദ്ധതിയുടെ ഭാഗമായി ജപ്പാന്‍ ഇന്ത്യയ്ക്ക് ഷിങ്കാസെന്‍ ട്രെയിനുകള്‍ സമ്മാനമായി നല്‍കും. അടുത്ത വര്‍ഷം ആദ്യം ട്രെയിനുകള്‍ കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. E5, E3 സീരിസ് എന്നീ രണ്ട് ബുളളറ്റ് ട്രെയിനുകളാണ് ഇന്ത്യയ്ക്ക് കൈമാറുന്നത്. 2027 ല്‍ ബുള്ളറ്റ് ട്രെയിന്‍ റൂട്ട് തുറക്കാനും 2030തോടെ ട്രാക്കുകളില്‍ ശിങ്കാസെന്‍ E10 സീരിസില്‍പ്പെട്ട ട്രെയിനുകള്‍ ഓടിക്കാനുമാണ് ഇരു രാജ്യങ്ങളുടെയും പദ്ധതി.
ഈസ്റ്റ് ജപ്പാന്‍ റെയില്‍വെ വികസിപ്പിച്ചെടുത്ത ആധുനിക അതിവേഗ ട്രെയിനാണ് E5 സീരീസ്. 2011ലാണ് സര്‍വീസ് ആരംഭിച്ചത്. ഇവയ്ക്ക് മണിക്കൂറില്‍ 320 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിവുണ്ട്.
മുംബൈ — അഹമ്മദാബാദ് ബുളളറ്റ് റെയില്‍ പദ്ധതി; ഇന്ത്യയ്ക്ക് രണ്ട് ഷിങ്കാസെന്‍ ട്രെയിനുകള്‍ കൈമാറാന്‍ ജപ്പാന്‍

