Site icon Janayugom Online

ലോകത്തെ ഏറ്റവും സുരക്ഷിതമായ 50 നഗരങ്ങളിൽ മുംബൈയും ഡൽഹിയും

ലോകത്തെ ഏറ്റവും സുരക്ഷിതമായ 50 നഗരങ്ങളിൽ മുംബൈയും ഡൽഹിയും ഇടം പിടിച്ചു. ഇക്കണോമിക്സ് ഇന്റലിജൻസ് യൂണിറ്റി (ഇഐയു)ന്റെ പുതിയ റിപ്പോർട്ടിലാണ് രണ്ടു ഇന്ത്യൻ നഗരങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്. 

തലസ്ഥാന നഗരമായ ഡൽഹി 48-ാം സ്ഥാനത്തും മുംബൈ 50-ാം സ്ഥാനത്തും ആണ്. റിപ്പോർട്ട് പ്രകാരം ഡെന്മാർക്ക് തലസ്ഥാനം ആയ കോപ്പൻഹേഗൻ ആണ് ഏറ്റവും സുരക്ഷിത നഗരം. കാനഡയിലെ ടൊറെന്റോ രണ്ടും സിംഗപ്പൂർ മൂന്നും സ്ഥാനത്താണ്. സിഡ്നി, ടോക്യോ, ആംസ്റ്റർഡാം എന്നീ നഗരങ്ങൾ യഥാക്രമം നാലും അഞ്ചും ആറും റാങ്കിങിൽ ഉണ്ട്. ന്യൂസിലാന്റിലെ വെല്ലിങ്ടൺ, ഹോങ്കോങ്, മെൽബൺ, സ്റ്റോക്ക് ഹോം എന്നീ നഗരങ്ങളാണ് തുടർന്നുളള സ്ഥാനങ്ങളിലുളളത്. 

അഞ്ച് ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഡിജിറ്റൽ, ആരോഗ്യം, അടിസ്ഥാനസൗകര്യം, വ്യക്തിസുരക്ഷ, പരിസ്ഥിതിസുരക്ഷ എന്നിവ അടിസ്ഥാനമാക്കിയാണ് സുരക്ഷിത നഗരങ്ങളെ തിരഞ്ഞെടുത്തത്.
eng­lish summary;Mumbai and Del­hi are among the 50 safest cities in the world
you may also like this video;

Exit mobile version