Site iconSite icon Janayugom Online

എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെമേല്‍ മൂത്രമൊഴിച്ചത് മുംബൈ വ്യവസായി

എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടമേല്‍ മൂത്രമൊഴിച്ച മുംബൈ വ്യവസായി ശേഖര്‍ മിശ്രയെന്ന് . നവംബര്‍ 26ന് നടന്ന സംഭവത്തില്‍ പോലീസിന് എയര്‍ലൈന്‍സ് പരാതി നല്‍കിയത് ഡിസംബര്‍ 28നായിരുന്നു. 

എയര്‍ ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെന്ന് പൊതുവേ വിലയിരുത്തപ്പെട്ടിട്ടുണ്ട്. വിമാനത്തില്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ യാത്രക്കാരനു 30 ദിവസത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട് എയർഇന്ത്യ. ന്യൂയോര്‍ക്കില്‍നിന്നു ഡല്‍ഹിയിലേക്കുള്ള വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ ആണ് സംഭവം നടന്നത്.വിഷയം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുന്നതിനായി എയര്‍ ഇന്ത്യ അഭ്യന്തര സമിതിയെ നിയോഗിച്ചു.

വിമാനജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ അന്വേഷിക്കാനും സാഹചര്യം വേഗത്തില്‍ പരിഹരിക്കുന്നതിലുണ്ടാകുന്ന പോരായ്മകള്‍ പരിഹരിക്കാനും ഉദ്ദേശിച്ച് ആഭ്യന്തര സമിതി രൂപീകരിച്ചതായി വക്താവ് പറഞ്ഞു.

Eng­lish Sum­ma­ry: Mum­bai busi­ness­man arrest­ed for uri­nat­ing on fel­low pas­sen­ger on Air India flight

You may also like this video:

Exit mobile version