Site iconSite icon Janayugom Online

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; ദുരന്ത ബാധിതരായ ആരും ഒഴിവാക്കപ്പെടില്ലെന്ന് മന്ത്രി കെ രാജൻ

മുണ്ടക്കൈ-ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് ദുരന്ത ബാധിതരായ ആരും ഒഴിവാക്കപ്പെടില്ലെന്ന് റവന്യു മന്ത്രി കെ രാജൻ.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് ​​ഗൗരവമായി കാണും . പട്ടികയിലെ പേരുകളിലുണ്ടായ ഇരട്ടിപ്പും തെറ്റായ വിവരങ്ങളും ജാ​ഗ്രതക്കുറവു കൊണ്ട് ഉണ്ടായതാണെങ്കിൽ കർശനമായ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. 

പുനരധിവാസ പട്ടികയുമായി ബന്ധപ്പെട്ടുയർന്നിട്ടുള്ള പരാതികൾ സംബന്ധിച്ച് കൃത്യമായി പരിശോധിക്കും . പാകപ്പിഴകളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. ദുരന്ത ബാധിതരായ ആരും ഒഴിവാക്കപ്പെടില്ലെന്നും അനധികൃതമായി ഒരാളും പട്ടികയിൽ കന്നുകൂടില്ലെന്നും മന്ത്രി പറഞ്ഞു.

Exit mobile version