മൂന്നാറിൽ മഞ്ഞ് പുതച്ച് അതിശൈത്യം. ഡിസംബർ പകുതിയെത്തിയതിന് പിന്നാലെ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് ആണ് ഇന്നെല മൂന്നാറിൽ രേഖപ്പെടുത്തിയത്. പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞുവീഴ്ചയുണ്ടായി. ലക്ഷ്മി എസ്റ്റേറ്റിൽ നാലുഡിഗ്രിയും സെവൻമലയിൽ അഞ്ചുഡിഗ്രിയുമായിരുന്നു കുറഞ്ഞ താപനില. നല്ലതണ്ണി, തെന്മല, ചിറ്റുവാര, ചെണ്ടുവാര തുടങ്ങിയ പ്രദേശങ്ങളിലാണ് താപനില 3 ഡിഗ്രിയിലെത്തിയത്. അതേസമയം അതിശൈത്യം തുടരുമ്പോഴും പകൽ ചൂട് 22 ഡിഗ്രി സെൽഷ്യസാണ്.
മഞ്ഞിൽ കുളിച്ച് മൂന്നാർ; ഇന്നലെ രേഖപ്പെടുത്തിയ താപനില 3 ഡിഗ്രി സെൽഷ്യസ്

