മൂന്നാറിൽ ശൈത്യം കടുക്കുന്നു. കഴിഞ്ഞ രണ്ട് ദിവസമായി താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നതോടെ വിനോദസഞ്ചാര മേഖല സജീവമായി. ചെണ്ടുവരയിലാണ് കഴിഞ്ഞ ദിവസം പൂജ്യം ഡിഗ്രി രേഖപ്പെടുത്തിയത്. മഞ്ഞുപാളികൾ പുൽമേടുകളെ വെള്ളപുതപ്പിക്കുന്ന കാഴ്ച ആസ്വദിക്കാൻ വൻ സഞ്ചാരിത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇതോടൊപ്പം, രാജ്യത്തെ ഏറ്റവും മികച്ച ദേശീയോദ്യാനമെന്ന ഖ്യാതി നേടിയ ഇരവികുളം ദേശീയോദ്യാനവും സഞ്ചാരികളുടെ പ്രധാന കേന്ദ്രമായി തുടരുന്നു.
മൂന്നാർ തണുത്തുറയുന്നു; ചെണ്ടുവരയിൽ താപനില 0 ഡിഗ്രി സെൽഷ്യസ്

