ഉരുള്‍പൊട്ടലിന്റെ ആഘാതത്തില്‍ ഉള്ളുലഞ്ഞ വയനാട്ടിലേക്ക് രക്ഷാകരങ്ങള്‍ നീട്ടി മൂന്നാറും. രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരാന്‍ ആറംഗ സംഘമാണ് വയനാട്ടില്‍ എത്തിയത്. സെന്തില്‍കുമാര്‍, സാജന്‍ കെ ജോര്‍ജ്, ചാള്‍സണ്‍ ജോഷി, സെല്‍വകുമാര്‍, സാമുവല്‍, അശ്വിന്‍ എന്നിരാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നത്. കേരളത്തിലെ വിവിധ ഇടങ്ങളില്‍ ഉണ്ടായ ദുരന്തങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു അനുഭവസമ്പത്തുമായാണ് ദുരന്തമേഖലയില്‍ ഇവര്‍ കരുത്തു പകരുന്നത്. 2020 ഓഗസ്റ്റ് 6 ന് പെട്ടിമുടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഈ സംഘം ദിവസങ്ങളോളം രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. 70 പേര്‍ മരണമടഞ്ഞ ദുരന്തത്തില്‍ 66 പേരെ കണ്ടെത്തിയങ്കെിലും നാലു പേരെ കിട്ടിയിരുന്നില്ല. മൂന്നാഴ്ചയോളം നീണ്ട രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം എന്‍ഡിആര്‍ആഫ് സംഘം മടങ്ങിയെങ്കിലും കാണാതായവരെ തിരഞ്ഞ് രണ്ടാഴ്ചയോളം ഈ സംഘം അപകടമേഖലയില്‍ തിരച്ചില്‍ നടത്തിയിരുന്നു.
ദുരന്തമുഖങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ പരിശീലനം ലഭിച്ചിട്ടുള്ള ഇവര്‍ കേരളത്തിലെ വിവിധ പ്രകൃതി ദുരന്തങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിട്ടുണ്ട്. വയനാടിലെ തന്നെ കവളപ്പാറയില്‍ ദുരന്തമുണ്ടായപ്പോളും കരുതലിന്റെ കരങ്ങളുമായി ഇവര്‍ എത്തിയിരുന്നു. ടൂറിസം രംഗമാണ് ഇവരുടെ പ്രവര്‍ത്തന മേഖല. മൂന്നാര്‍ സ്വദേശികള്‍ തന്നെയായ മോഹന്‍, പ്രദീപ്, അബിന്‍ വര്‍ക്കി എന്നിവരും കഴിഞ്ഞ ദിവസം രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു.
English Summary: Munnar’s signature in the rescue operation in Wayanad
You may also like this video