Site icon Janayugom Online

മൂരാട് പുതിയ പാലം തുറന്നു: പഴയപാലം ചരിത്ര സ്മൃതിയിലേക്ക്

bridge

മൂരാട് പുതിയ പാലം തുറന്നതോടെ പഴയ പാലം ചരിത്ര സ്മൃതിയിലേക്ക്. ദേശീയപാത വികസനത്തിന്റെ ഭാഗമായി 32 മീറ്ററിൽ ആറു വരി പാലമാണ് നിർമിക്കുന്നത്. പാലത്തിന്റെ കിഴക്കുഭാഗം 16 മീറ്ററിൽ ഒരു ഭാഗത്തിന്റെ പണി പൂർത്തിയായതുകൊണ്ടാണ് പുതിയ പാലം ഇന്നലെ വൈകീട്ട് ആറ് മണിക്ക് ശേഷം യാത്രക്കാർക്കായി ഭാഗികമായി തുറന്നുകൊടുത്തത്. എൻ എച്ച് 66 ലെ പ്രധാനപ്പെട്ട പാലമാണ് മൂരാട് പാലം. ഇവിടെയുണ്ടാകുന്ന ഗതാഗത തടസത്തിൽ മണിക്കൂറുകളോളം യാത്രക്കാർ ബുദ്ധിമുട്ടിയിരുന്നു. ഇതിനൊരു പരിഹാരമായതിൽ യാത്രക്കാരും നാട്ടുകാരും ഏറെ സന്തോഷത്തിലാണ്. 

ചരിത്ര സ്മൃതിയിലേക്ക് വഴിമാറുന്ന മൂരാട് പഴയ പാലത്തിന്റെ കിഴക്കു ഭാഗത്തായിട്ടാണ് പുതിയ പാലം നിർമിക്കുന്നത്. നിർമാണം പൂർത്തിയാകുന്നതോടെ 32 മീറ്ററിൽ ആറുവരി പാതയും ഇരു ഭാഗങ്ങളിലും ഒന്ന മീറ്റർ വീതിയിൽ നടപ്പാതയുമുണ്ടാകും. പ്രവൃത്തി പൂർത്തിയാകുന്നതോടെ കോഴിക്കോട്- കണ്ണൂർ റൂട്ടിൽ തടസങ്ങളില്ലാതെ എളുപ്പത്തിൽ യാത്ര ചെയ്യാൻ കഴിയും. പണി പൂർത്തിയാക്കാൻ പഴയപാലം അടക്കേണ്ടിവന്നതോടെയെയാണ് പുതിയ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തത്. ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് പാലോളിപ്പാലം മുതൽ മൂരാട് വരെ രണ്ട് കിലോമീറ്റർ നിർമാണ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ടെണ്ടർ ചെയ്തത്.
68.5 കോടി രൂപ ഇതിനായി അനുവദിച്ചു. 2021 ഏപ്രിൽ മാസത്തിൽ പണി ആരംഭിച്ചു. 2024 മാർച്ച് മാസത്തിൽ ഭാഗികമായി പണി പൂർത്തികരിച്ച് ഗതാഗതത്തിന് തുറന്നു തുറന്നുകൊടുക്കുകയും ചെയ്തു. നാഷൽ ഹൈവേ ഉദ്യോഗസ്ഥരുടെയും നിർമാണ കമ്പനി ഉദ്യോഗസ്ഥരുടെയും തൊഴിലാളകളുടെയും ഹൈവേ പൊലീസ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിലാണ് പാലം തുറന്നുകൊടുത്തത്. കാനത്തിൽ ജമീല എംഎൽഎയും സ്ഥലത്തെത്തിയിരുന്നു. 

Eng­lish Sum­ma­ry: Murad opens new bridge: old bridge to his­tor­i­cal memory

You may also like this video

Exit mobile version