Site iconSite icon Janayugom Online

ഓസ്ട്രേലിയയിലെ കൊലപാതകം: പ്രതി ഡല്‍ഹിയില്‍ അറസ്റ്റില്‍

ഓസ്ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം നാടുവിട്ട കേസിലെ പ്രതി ഡല്‍ഹിയില്‍ അറസ്റ്റില്‍. ഓസ്ട്രേലിയയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന 38കാരനായ രജ്‍വീന്ദര്‍ സിങ്ങിനെയാണ് അറസ്റ്റ് ചെയ്തത്. ടോയ കോർഡിംഗ്ലെ എന്ന 24കാരിയെ രജ്‍വീന്ദര്‍ കൊലപ്പെടുത്തിയതിനാണ് ഓസ്ട്രേലിയന്‍ പൊലീസ് കേസെടുത്തിരുന്നത്.

2018ൽ ക്വീൻസ്‍ലാൻഡിലെ വാന്‍ഗെട്ടി ബീച്ചിലാണ് സംഭവം. ഇന്നിസ്ഫെയിലില്‍ നഴ്സായി ജോലി ചെയ്തിരുന്ന പ്രതി, ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കുമൊപ്പമാണ് താമസിച്ചിരുന്നത്. കൊലപാതകം നടന്ന് രണ്ട് ദിവസത്തിനു ശേഷം ജോലിയും കുടുംബവും ഉപേക്ഷിച്ച് രജ്‍വീന്ദര്‍ ഇന്ത്യയിലേക്ക് കടന്നു. ഇയാള്‍ വിമാനത്താവളം വഴി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

രജ്‍വീന്ദറിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു ദശലക്ഷം ഓസ്ട്രേലിയന്‍ ഡോളർ (5.31 കോടി രൂപ) പാരിതോഷികം നൽകുമെന്ന് ക്വീൻസ്‍ലാൻഡ് പൊലീസ് പ്രഖ്യാപിച്ചിരുന്നു. ക്വീൻസ്‍ലാൻഡ് പൊലീസ് ഇതുവരെ വാഗ്ദാനം ചെയ്തതിൽ വച്ച് ഏറ്റവും വലിയ പാരിതോഷികമാണ് ഇത്.

Eng­lish Sum­ma­ry: Mur­der in Aus­tralia: Accused arrest­ed in Delhi
You may also like this video

Exit mobile version