കൊൽക്കത്തയില്‍ ഡോക്ടറെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ ജൂനിയർ ഡോക്ടർമാർ ഇന്ന് പണിമുടക്കും. വാർഡ് ഡ്യൂട്ടി എടുക്കാതെയും ഒ പി പൂർണമായി ബഹിഷ്കരിച്ചുമാണ് സംസ്ഥാനത്തെ പിജി ഡോക്ടർമാരും ഹൗസ് സർജന്മാരും പ്രതിഷേധിക്കുക. അതേസമയം സമരത്തിൽ നിന്ന് അത്യാഹിത വിഭാഗത്തെയും പ്രസവരോഗ വിഭാഗത്തെയും ഒഴിവാക്കിയിട്ടുണ്ട്.
സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് കരിദിനമായി ആചരിക്കാനും ഡോക്‌ടർമാർ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 18 മുതൽ 31 വരെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും കെജിഎംഒഎ സുരക്ഷാ ക്യാമ്പയിൻ നടത്തുകയും ചെയ്യും. എന്നാല്‍ കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ നിരവധി പേരുണ്ടാകാമെന്നാണ് സംശയിക്കുന്നതെന്ന് ഡോക്ടറുടെ മാതാപിതാക്കള്‍.നിലവില്‍ സംശയമുള്ള 30 ഓളംപേരെ ചോദ്യംചെയ്തുവരികയാണെന്ന് സിബിഐ മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രി അധികൃതരും പൊലീസ് ഉദ്യോഗസ്ഥരും അടക്കമുള്ളവരെയാണ് ചോദ്യം ചെയ്യുന്നത്.