Site iconSite icon Janayugom Online

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം : നിര്‍ണ്ണായക റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് കൈമാറി

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് കൈമാറി. കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി അമീറുല്‍ ഇസ്ലാമിന്റെ മനോനിലയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ബോര്‍ഡ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഈ റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി. മാനസികമായ പ്രശ്നങ്ങൾ, വ്യാകുലത, ഭയം എന്നിവ അമീറുൽ ഇസ്ലാമിനെ അലട്ടുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. വിയ്യൂർ സെൻട്രൽ ജയിലിലെ സൂപ്രണ്ട് തയ്യാറാക്കിയ സ്വഭാവ സർട്ടിഫിക്കറ്റും കോടതിക്ക് കൈമാറിയിട്ടുണ്ട്. ജയിലിലെ കുറ്റങ്ങൾക്ക് ഇത് വരെയും അമീറുൽ ഇസ്ലാമിനെ ശിക്ഷിച്ചിട്ടില്ലെന്ന് ജയിൽ സൂപ്രണ്ട് നൽകിയ സ്വഭാവ സർട്ടിഫിക്കറ്റിൽ പറയുന്നു. 

Exit mobile version