Site iconSite icon Janayugom Online

കോളജ് അധ്യാപികയുടെ കൊലപാതകം; ജിംനേഷ്യം പരിശീലകൻ പിടിയിൽ

ഗോവയില്‍ കോളജ് അധ്യാപികയെ കൊലപ്പെടുത്തി മൃതദേഹം കാട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ ജിംനേഷ്യം പരിശീലകൻ അറസ്റ്റിൽ. കോർലിം സ്വദേശിനിയും ഖണ്ടോല ഗവ. കോളജിലെ പ്രൊഫസറുമായ ഗൗരി ആചാരി(35)യെ കൊലപ്പെടുത്തിയ കേസിലാണ് ജിംനേഷ്യം പരിശീലകനും മഹാരാഷ്ട്ര സ്വദേശിയുമായ ഗൗരവ് ബിദ്ര(36)യെ ഓൾഡ് ഗോവ പൊലീസ് അറസ്റ്റ് ചെയ്തത്.

സൗഹൃദത്തിൽനിന്ന് പ്രൊഫസർ പിന്മാറിയതാണ് കൊലപാതകത്തിന് കാരണമായതെന്നും ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഗോവയെ ഞെട്ടിച്ച അരുംകൊല നടന്നത്. രാവിലെ കോളേജിലേക്ക് പോയ മകൾ തിരിച്ചെത്തിയില്ലെന്ന് പറഞ്ഞ് ഗൗരിയുടെ മാതാവ് പരാതി നൽകിയതോടെയാണ് സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചത്.

Eng­lish summary;Murder of col­lege teacher; Gym train­er arrested

You may also like this video;

Exit mobile version