ആലുവയില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിന്റെ മാനസിക നില പരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. മുദ്രവെച്ച കവറിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍, ആലുവ ജയില്‍ അധികൃതര്‍, ജില്ലാ പ്രൊബേഷനറി ഓഫീസര്‍ എന്നിവരാണ് റിപ്പോര്‍ട്ട് നല്‍കിയത്. ശിക്ഷയുടെ കാര്യത്തില്‍ കുടുംബത്തിന് പറയാനുള്ളത് പെണ്‍കുട്ടിയുടെ കുടുംബവും കോടതിയെ അറിയിച്ചു.
പ്രതി കുറ്റക്കാരനെന്ന് വിധിച്ച ശേഷമാണ് പ്രതിഭാഗം മാനസിക നില പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. പ്രതിയുടെ മാനസിക പരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഏതെങ്കിലും തരത്തിലുള്ള മാനസികപ്രശ്‌നങ്ങള്‍ പ്രതിക്കുണ്ടോയെന്നും മാനസിക പരിവര്‍ത്തനത്തിന് സാധ്യതയുണ്ടോയെന്നും കോടതി ചോദിച്ചിരുന്നു. 100 ദിവസം ജയിലില്‍ കിടന്നിട്ടും പ്രതിക്ക് യാതൊരു തരത്തിലുള്ള കുറ്റബോധവും ഇല്ലെന്നും സമാനതകളില്ലാത്ത ക്രൂരതയാണെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും വാദിച്ച പ്രൊസിക്യൂഷന്‍ പ്രതിക്ക് യാതൊരു മാനസിക പ്രശ്‌നവും ഇല്ലെന്നും പറഞ്ഞിരുന്നു.
English Summary:Murder of five-year-old girl in Aluva; Mental status examination report of the accused in the court
You may also like this video