Site iconSite icon Janayugom Online

മുൻ കര്‍ണാടക ഡിജിപിയുടെ കൊലപാതകം; ഭാര്യ മുഖ്യപ്രതി

കര്‍ണാടക മുൻ ഡിജിപി ഓം പ്രകാശിന്‍റെ കൊലപാതകത്തിൽ കസ്റ്റഡിയിലുള്ള ഭാര്യ പല്ലവിയെ മുഖ്യപ്രതിയാക്കി പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഒരാഴ്ചയായി വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു വെന്ന് ഓം പ്രകാശിന്റെ ഭാര്യ പല്ലവി മൊഴി നൽകി. തോക്ക് ചൂണ്ടി തന്നെയും മകളെയും കൊലപ്പെടുത്തുമെന്ന് ഓം പ്രകാശ് ഭീഷണിപ്പെടുത്തിയതായി പല്ലവി പറഞ്ഞു. ഓം പ്രകാശ് മർദ്ദിച്ചപ്പോൾ സ്വയരക്ഷക്കായി കത്തി എടുത്ത് വീശുകയായിരുന്നു. കൊലപാതകം നടക്കുന്ന സമയത്ത് മകൾ വീട്ടിൽ ഉണ്ടായിരുന്നുവെന്നും പല്ലവി മൊഴി നൽകി.

ബംഗളൂരുവിലെ എച്ച്എസ്ആർ ലേഔട്ടിലുള്ള വസതിയിൽ ഞായറാഴ്ച ഓം പ്രകാശിനെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തില്‍ ഭാര്യ പല്ലവിയെയും മകൾ കൃതിയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കൊല നടത്തിയത് ഭാര്യ പല്ലവിയും മകളും ചേർന്നാണ് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊലയ്ക്ക് കാരണം സ്വത്ത് തർക്കമാണെന്നും പൊലീസ് വിലയിരുത്തുന്നു. മകനും സഹോദരിക്കുമായിരുന്നു ഓം പ്രകാശ് സ്വത്ത്‌ എഴുതി വച്ചിരുന്നത്. ഇതിന്‍റെ പേരിൽ വീട്ടിൽ വഴക്ക് പതിവായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. വീട്ടിൽ നിന്ന് ചോര പുരണ്ട രണ്ട് കത്തികളും ഒരു കുപ്പിയും പൊലീസ് കണ്ടെടുത്തു. 

Exit mobile version