Site iconSite icon Janayugom Online

സൗമ്യ വിശ്വനാഥന്റെ കൊലപാതകം; പ്രതികളുടെ ശിക്ഷ മരവിപ്പിച്ചതിനെതിരെ മാതാവ് സുപ്രീംകോടതിയിൽ

ഡല്‍ഹി കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍റെ മാതാവ് സുപ്രീംകോടതിയെ സമീപിച്ചു. നാല് പ്രതികളുടെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഹര്‍ജി നല്‍കിയത്. ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി മരവിപ്പിച്ചത്. 2008 ലാണ് മലയാളി മാധ്യമപ്രവര്‍ത്തകയായ സൗമ്യ ഡല്‍ഹിയിലാണ് കൊല്ലപ്പെട്ടത്. പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് മാലിക്, അജയ് കുമാർ എന്നിവരുടെ ശിക്ഷയാണ് മരവിപ്പിച്ചത്.

2008 സെപ്‌റ്റംബർ 30ന് പുലർച്ചെ മൂന്നരയോടെ ജോലികഴിഞ്ഞ് കാറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ടെലിവിഷൻ വാർത്താ ചാനലായ ഹെഡ്‌ലൈൻസ് ടുഡേയിലെ മാധ്യമപ്രവർത്തകയായ സൗമ്യ വിശ്വനാഥൻ വെടിയേറ്റു മരിച്ചത്. കവർച്ച ലക്ഷ്യമിട്ടാണ് സൗമ്യയെ കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസ് കണ്ടെത്തിയത്.

Eng­lish Summary:Murder of Soumya Viswanathan; Moth­er in the Supreme Court against freez­ing the pun­ish­ment of the accused
You may also like this video

Exit mobile version