Site icon Janayugom Online

പാരമ്പര്യ വൈദ്യന്റെ കൊലപാതകം; പ്രതികൾ തെളിവ് നശിപ്പിച്ചുവെന്ന് കണ്ടെത്തി

പാരമ്പര്യ വൈദ്യനെ ഒറ്റമൂലി രഹസ്യം സ്വന്തമാക്കാൻ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായി അന്വേഷണ സംഘം. പ്രധാന പ്രതികളിലൊരായ നൗഷാദുമായി പൊലീസ് തെളിവെടുപ്പ് നടത്തി. നിലമ്പൂർ മുക്കട്ടയിലെ മുഖ്യ പ്രതി ഷൈബിൻ്റെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കൊലപാതകക്കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിനെ വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. അതിനാലാണ് നൗഷാദിനെ ആദ്യം കസ്റ്റഡിയിൽ വാങ്ങി തെളിവുകളുപ്പ് നടത്തുന്നത്. മൈസൂരു സ്വദേശിയായ ഷാബാ ഷെരീഫ് കൊല ചെയ്യപ്പെട്ട മുക്കട്ടയിലെ ഷൈബിന്റെ വീട്ടിലെത്തിച്ചാണ് നൗഷാദുമായി തെളിവെടുപ്പ് നടത്തിയത്. നിലമ്പൂർ ഡി.വൈ.എസ് പി സാജു കെ എബ്രാഹം, ക്രൈംബ്രാഞ്ച് ഡി വൈ എസ് പി കെ എം ബിജു, നിലമ്പൂർ സി ഐ പി വിഷ്ണു എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ് . ഫോറൻസിക് വിഭാഗം, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ തെളിവുകൾ ശേഖരിച്ചു .

വീടിൻ്റെ ശുചിമുറിയുടെ പൈപ്പ് പൊട്ടിച്ചും സമീപത്തെ മണ്ണെടുത്തും സാബാ ശരീഫിൻ്റെ രക്തക്കറയുണ്ടോയെന്നും പരിശോധിച്ചു. കൊലപാതക ശേഷം തെളിവുകൾ നശിപ്പിക്കാൻ പ്രതികൾ വലിയ ശ്രമങ്ങൾ നടത്തിയതായി പൊലീസ് കണ്ടെത്തി. മൃതദേഹം വെട്ടിനുറുക്കിയ ശുചി മുറിയുടെ ടൈലുകൾ, ക്ലോസറ്റ് എന്നിവയടക്കം മാറ്റി സ്ഥാപിച്ചതായി അന്വേഷണത്തിൽ ബോധ്യമായി. കൊല ചെയ്ത 2020 ഒക്ടോബറിന് ശേഷം വീട് പല തവണ പെയ്ന്റ് ചെയ്തതായും കണ്ടെത്തി.

രക്തക്കറ മായ്ക്കാനുള്ള നീക്കമായിരുന്നു ഇതെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ചാലിയാർ പുഴയിൽ മൃതദേഹം വലിച്ചെറിഞ്ഞ സ്ഥലത്ത് ഉൾപ്പെടെ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് തുടരും . നൗഷാദുമായുള്ള തെളിവെടുപ്പ് പൂർത്തിയായ ശേഷമായിരിക്കും റിമാന്റിൽ കഴിയുന്ന മുഖ്യ പ്രതി ഷൈബിൻ ഉൾപ്പെടെയുള്ള 3 പ്രതിളിൽ നിന്നും തെളിവെടുക്കുന്നത്.

Eng­lish Summary:Murder of tra­di­tion­al heal­er; Defen­dants were found to have destroyed evidence
You may also like this video

Exit mobile version