കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് തീപിടിച്ചു. ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന്റെ ചിറകിന്റെ ഭാഗത്തുനിന്നും പുക ഉയരുന്നതായി കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ യാത്രക്കാരെ എമര്‍ജന്‍സി എക്സിറ്റുകളിലൂടെ പുറത്തിറക്കി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. രക്ഷാ പ്രവര്‍ത്തനത്തിനിടെ 14 പേര്‍ക്ക് പരുക്കേറ്റു.
എയർ ഇന്ത്യയുടെ ഐഎക്സ് 442 എന്ന വിമാനത്തിലാണ് പുക കണ്ടെത്തിയത്. 144 യാത്രക്കാരും ആറ് ജീവനക്കാരുമായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നതെന്നും അപകടം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും ഒമാന്‍ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു.
വിമാനത്തിന്റെ ചിറകിൽ നിന്നും പുക ഉയരുന്നതായി മറ്റൊരു വിമാനത്തിലെ ജീവനക്കാരാണ് ശ്രദ്ധയില്‍പ്പെടുത്തിയത്. കോക്പിറ്റ് അലാം ലഭിച്ചിരുന്നില്ലെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ആര്‍ക്കും ഗുരുതര പരുക്കുകള്‍ സംഭവിച്ചിട്ടില്ലെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. സംഭവത്തില്‍ ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
English Summary: Muscat-Kochi flight caught fire
You may also like this video