Site iconSite icon Janayugom Online

സംഗീത സംവിധായകൻ കെ ജെ ജോയ് ഓര്‍മ്മയായി; മറഞ്ഞത് ഹിറ്റ് ഗാനങ്ങള്‍ മലയാളത്തിന് സമ്മാനിച്ച്

K J JoyK J Joy

മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ പ്രശസ്ത സംഗീത സംവിധായകന്‍ കെ ജെ ജോയ് വിടവാങ്ങി. 77 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ചെന്നൈയില്‍വച്ചാണ് അന്ത്യം. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയായ ജോയ് ഇരുനൂറിലേറെ സിനിമകളിലെ ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.

1975 ല്‍ ‘ലൗ ലെറ്റര്‍’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. എന്‍സ്വരം പൂവിടും, കാലിത്തൊഴുത്തില്‍ പിറന്നവനെ, കസ്തൂരി മാന്‍മിഴി തുടങ്ങിയവ പ്രധാന ഗാനങ്ങളാണ്.
നൂറോളം സംഗീത സംവിധായകര്‍ക്ക് വേണ്ടി അക്കോര്‍ഡിയനും കീബോര്‍ഡും വായിച്ച ബഹുമതിയുള്ള സംഗീതജ്ഞനാണ് അദ്ദേഹം. തുടക്കകാലത്ത് പള്ളികളിലെ ക്വയര്‍ സംഘത്തിന് വയലിന്‍ വായിച്ച് കൊണ്ടാണ് സംഗീത രംഗത്ത് തുടക്കം. അക്കോര്‍ഡിയന്‍ എന്ന സംഗീതോപകരണം ഏറ്റവും വിദഗ്ധമായി കൈകാര്യം ചെയ്യാനറിയാവുന്ന ചുരുക്കം ചില സംഗീതജ്ഞരില്‍ ഒരാളാണ് അദ്ദേഹം.

പ്രശസ്ത സംഗീതജ്ഞനായ എം എസ് വിശ്വനാഥന്റെ ഓര്‍ക്കസ്ട്രയില്‍ ജോയ് പതിനെട്ടാം വയസ്സില്‍ ചേര്‍ന്നു. എം എസ് വിശ്വനാഥനു വേണ്ടി മാത്രം 500ലധികം സിനിമകള്‍ക്ക് സഹായി ആയി പ്രവര്‍ത്തിച്ചു.

ലിസ, സര്‍പ്പം, മുത്തുച്ചിപ്പി തുടങ്ങി ഏകദേശം 65ഓളം മലയാളചലച്ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നു. 1990 വരെ മലയാള ചലച്ചിത്രഗാനരംഗത്ത് സജീവമായിരുന്നു അദ്ദേഹം. ഏകദേശം പന്ത്രണ്ടോളം ഹിന്ദി ചലച്ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതവുമദ്ദേഹമൊരുക്കിയിട്ടുണ്ട്. 

Eng­lish Sum­ma­ry: Music Direc­tor K J Joy passed away

You may also like this video

Exit mobile version